Tag: #Road

Total 42 Posts

വടക്കേ മുക്കാളിയില്‍ എന്‍എച്ച് അടിപ്പാത പുന:സ്ഥാപിക്കുക; ബഹുജന പ്രക്ഷോഭം അമ്പതാം ദിവസത്തിലേക്ക്‌

മുക്കാളി: വടക്കേ മുക്കാളിയില്‍ എന്‍എച്ച് അടിപ്പാത പുന:സ്ഥാപിക്കുക, ബംഗ്ലാവില്‍ പ്രദേശത്ത് ജനവാസകേന്ദ്രത്തിലേക്ക് കലുങ്കിലെ വെള്ളം തുറന്ന് വിടാതിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിവരുന്ന ബഹുജന സമരം അമ്പതാം ദിവസത്തിലേക്ക്. ഇതോടനുബന്ധിച്ച് പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. യോഗം കെ.കെ രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ‘ദേശീയപാത പണിതുടങ്ങി വർഷംകഴിഞ്ഞിട്ടും ഡി.പി.ആർ. അധികൃതർ പുറത്തുവിട്ടിട്ടില്ല. ജനകീയാവശ്യം പരിഹരിച്ചില്ലെങ്കിൽ സമരം

ഇനിയുള്ള യാത്രകള്‍ സുന്ദരമായ സംസ്ഥാനപാതയിലൂടെ; കക്കട്ടിൽ മുതൽ കുറ്റ്യാടി വരെ റോഡിൻറെ വീതി ബിഎംബിസി ചെയ്ത് 9 മീറ്റർ വരെയായി വർദ്ധിപ്പിച്ചു

കക്കട്ട്‌: സംസ്ഥാനപാത കക്കട്ടിൽ മുതൽ കുറ്റ്യാടി വരെയുള്ള പ്രധാന സ്ഥലങ്ങളിൽ ബിഎംബിസി വീതി 9 മീറ്റർ വരെയായി വർദ്ധിപ്പിച്ചതായി കെ.പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു. സംസ്ഥാനപാതയ്ക്ക് 5.50 കോടി രൂപ ഉപരിതല പുനരുദ്ധാരണത്തിനായി (ബിസി ഓവർലേ)സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. പ്രവർത്തിക്ക് ഭരണാനുമതി ലഭിച്ചതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് സാങ്കേതിക അനുമതി, ടെണ്ടർ നടപടികൾ എന്നിവ

കുറ്റ്യാടി-വലകെട്ട്- കൈപ്രം കടവ് റോഡില്‍ ഇന്ന് മുതല്‍ ഗതാഗത നിരോധനം; വിശദമായി അറിയാം

കുറ്റ്യാടി: കുറ്റ്യാടി – വലകെട്ട് – കൈപ്രം കടവ് റോഡില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ആണ് നാളെ (മാര്‍ച്ച് 21) മുതല്‍ ഗതാഗതം നിരോധിക്കുന്നത്. പ്രവൃത്തി തീരുന്നത് വരെ വാഹന ഗതാഗതം നിരോധിച്ചതായി ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ചാലോട് പള്ളിയില്‍ താഴ റോഡ് പ്രവൃത്തിക്കായി 30 ലക്ഷം രൂപയുടെ ഭരണാനുമതി; നിര്‍മാണ പ്രവൃത്തിക്ക് തുടക്കമായി

എടച്ചേരി: ചാലോട് പള്ളിയില്‍ താഴ റോഡിന്റെ നിര്‍മാണ പ്രവൃത്തിയ്ക്ക് തുടക്കമായി. ഹാര്‍ബര്‍ എഞ്ചിനിയറിങ്ങ് വകുപ്പ് ഭരണാനുമതി നല്‍കിയ 30 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം നടത്തുന്നത്. പ്രവൃത്തിയുടെ ഉദ്ഘാടനം ഇ.കെ.വിജയന്‍ എംഎല്‍എ നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണത്തില്‍ 10 ലക്ഷം രൂപയുടെയും തൊഴിലുറപ്പ് പദ്ധതിയില്‍ 5 ലക്ഷം രൂപയുടെയും പ്രവൃത്തി നടത്തിയതിന്റെ ബാക്കി ഭാഗത്താണ്

തീരദേശ റോഡുകളുടെ നിലവാരമുയര്‍ത്തല്‍; അട്ടക്കുണ്ട് പാലം- മനോത്ത് താഴെ റോഡ് പൊതുജനങ്ങള്‍ക്കായി തുറന്നു

മണിയൂര്‍: ഗ്രാമപഞ്ചായത്തില്‍ തീരദേശ റോഡുകളുടെ നിലവാരമുയര്‍ത്തല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച അട്ടക്കുണ്ട് പാലം – മനോത്ത് താഴെ റോഡ് യാത്രക്കാര്‍ക്കായി തുറന്നു. മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാവുന്ന പ്രദേശമായതിനാല്‍ റോഡ് ഉയര്‍ത്തി ഇന്റര്‍ലോക്ക് വിരിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 36.66 ലക്ഷം ചെലവഴിച്ച് 355 മീറ്റര്‍ നീളമുള്ള റോഡ് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേനയാണ് നിര്‍മ്മിച്ചത്. റോഡിന്റെ ഉദ്ഘാടനം പട്ടികജാതി

പ്രദേശത്തുകാരുടെ ചിരകാല സ്വപ്നം യഥാര്‍ത്ഥ്യമായി; വേളത്തെ കൈതക്കല്‍- അമ്പലം റോഡ് യാത്രയ്ക്കായി തുറന്നു

വേളം: ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡായ ഗുളികപ്പുഴയിലെ കൈതക്കല്‍- അമ്പലം റോഡ് പൂര്‍ത്തികരിച്ചു. എം.ജി.എന്‍.ആര്‍.ഇ.ജി ഫണ്ട് 2023-24 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നിര്‍മ്മിച്ചത്. റോഡ് നിര്‍മ്മാണം പൂര്‍ത്തിയായതോട് കൂടി ഈ പ്രദേശത്തുകാരുടെ ചിരകാല സ്വപ്നം യഥാര്‍ത്ഥ്യമായി. പള്ളിയത്ത് കൈതക്കല്‍ മുക്കില്‍ നടന്ന ചടങ്ങില്‍ വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നെയിമ കുളമുള്ളതില്‍ റോഡ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കടമേരി എസ് മുക്ക്-വള്ള്യാട് – കോട്ടപ്പള്ളി-തിരുവള്ളൂർ റോഡില്‍ മംഗലാട് പറമ്പില്‍ വാഹന ഗതാഗതം നിരോധിച്ചു

വടകര: കടമേരി എസ് മുക്ക് – വള്ള്യാട് – കോട്ടപ്പള്ളി – തിരുവള്ളൂര്‍ റോഡില്‍ മംഗലാട് പറമ്പില്‍ യുപി സ്‌ക്കൂളിന് സമീപം കലുങ്കിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ വ്യാഴാഴ്ച മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ വാഹന ഗതാഗതം നിരോധിച്ചു. എസ് മുക്ക് ഭാഗത്തേത്ത് പോകുന്ന വാഹനങ്ങള്‍ അക്വഡെറ്റിന്റെ ജങ്ഷനില്‍ നിന്ന് വലത് ഭാഗത്ത് കൂടി കീരിയങ്ങാടി വഴി

വര്‍ഷങ്ങളായുള്ള കാത്തിരിപ്പ് യാഥാര്‍ത്ഥ്യമായി; കുന്നുമ്മക്കര സൗത്തിലെ ചള്ളയില്‍ മുക്ക്- തോട്ടോളി മുക്ക് റോഡ് നാടിന് സമര്‍പ്പിച്ചു

വടകര: ഏറാമല ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാര്‍ഡായ കുന്നുമ്മക്കര സൗത്തിലെ പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള സ്വപ്‌നം യാഥാര്‍ത്ഥ്യമായി. ചള്ളയില്‍ മുക്ക് തോട്ടോളി മുക്ക് റോഡ് നാടിന് സമര്‍പ്പിച്ചു. നാട്ടുകാര്‍ നിരന്തരമായി ആവശ്യപ്പെട്ടിരുന്ന റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് റോഡ് പൊതു ജനങ്ങള്‍ക്കായ് തുറന്നുകൊടുത്തു. ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി മിനിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ ടി.എന്‍

ഇരുപതോളം വരുന്ന കുടുംബങ്ങളുടെ ഏക ആശ്രയം; ആയഞ്ചേരി തെരുവിൻ താഴ – കൊയിലോത്ത് മുക്ക് റോഡ് പ്രവൃത്തി രണ്ടാം ഘട്ടത്തിലേക്ക്‌

ആയഞ്ചേരി: കുണ്ടുപൊയിൽ, കൊയിലോത്ത് പ്രദേശവാസികളുടെ ഏറെ നാളത്തെ യാത്രാദുരിതത്തിന് ഒടുവില്‍ അവസാനമാവുന്നു. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ തെരുവിൻ താഴ – കൊയിലോത്ത് മുക്ക് റോഡ് പ്രവൃത്തിക്ക് ഒടുവില്‍ തുടക്കമായി. പ്രവൃത്തി ഉദ്ഘാടനം സ്ഥിരം സമിതി അധ്യക്ഷൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ നിർവ്വഹിച്ചു. കുണ്ടുപൊയിൽ, കൊയിലോത്ത് ഭാഗങ്ങളിലെ ഇരുപതോളം വരുന്ന കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ

കാത്തിരിപ്പിനൊടുവില്‍ റോഡ് യാഥാര്‍ത്ഥ്യമാവുന്നു; തയ്യുള്ളതില്‍ മുക്ക്- തിയ്യര്‍കുന്നത്ത് കോണ്‍ക്രീറ്റ് റോഡ് പ്രവൃത്തി പുരോഗമിക്കുന്നു

ആയഞ്ചേരി: പ്രദേശവാസികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന തയ്യുളളതില്‍ മുക്ക്- തിയ്യര്‍കുന്നത്ത് കോണ്‍ക്രീറ്റ് റോഡിന്റെ പ്രവൃത്തിയ്ക്ക് തുടക്കമായി. ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ മംഗലാട് 13ാം വാര്‍ഡില്‍ നിര്‍മ്മിക്കുന്ന റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ എ സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. ഏറെ നാളത്തെ മുറവിളിക്ക് പരിഹാരമായതിന്റെ സംതൃപ്തിയിലാണ് പ്രദേശവാസികള്‍. ഗ്രാമ സഭയിലൂടെ നിര്‍ദേശിച്ച റോഡിന് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് യാഥാര്‍ത്ഥ്യമാക്കുന്നത്.