യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കടമേരി എസ് മുക്ക്-വള്ള്യാട് – കോട്ടപ്പള്ളി-തിരുവള്ളൂർ റോഡില്‍ മംഗലാട് പറമ്പില്‍ വാഹന ഗതാഗതം നിരോധിച്ചു


വടകര: കടമേരി എസ് മുക്ക് – വള്ള്യാട് – കോട്ടപ്പള്ളി – തിരുവള്ളൂര്‍ റോഡില്‍ മംഗലാട് പറമ്പില്‍ യുപി സ്‌ക്കൂളിന് സമീപം കലുങ്കിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ വ്യാഴാഴ്ച മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ വാഹന ഗതാഗതം നിരോധിച്ചു.

എസ് മുക്ക് ഭാഗത്തേത്ത് പോകുന്ന വാഹനങ്ങള്‍ അക്വഡെറ്റിന്റെ ജങ്ഷനില്‍ നിന്ന് വലത് ഭാഗത്ത് കൂടി കീരിയങ്ങാടി വഴി എസ് മുക്കിലും തിരിച്ചും പോകേണ്ടതാണ്.

മംഗലാട് ഭാഗത്ത് നിന്ന് വടകര ഭാഗത്തേക്ക് പോകുന്നവര്‍ പൊയില്‍പ്പാറ വഴി കളരിമുക്കിലൂടെ വില്യാപ്പള്ളി അല്ലെങ്കില്‍ കീരിയങ്ങാടി വഴിയോ തിരിച്ചു പോവേണ്ടതാണ്.