ഇനിയുള്ള യാത്രകള്‍ സുന്ദരമായ സംസ്ഥാനപാതയിലൂടെ; കക്കട്ടിൽ മുതൽ കുറ്റ്യാടി വരെ റോഡിൻറെ വീതി ബിഎംബിസി ചെയ്ത് 9 മീറ്റർ വരെയായി വർദ്ധിപ്പിച്ചു


കക്കട്ട്‌: സംസ്ഥാനപാത കക്കട്ടിൽ മുതൽ കുറ്റ്യാടി വരെയുള്ള പ്രധാന സ്ഥലങ്ങളിൽ ബിഎംബിസി വീതി 9 മീറ്റർ വരെയായി വർദ്ധിപ്പിച്ചതായി കെ.പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു. സംസ്ഥാനപാതയ്ക്ക് 5.50 കോടി രൂപ ഉപരിതല പുനരുദ്ധാരണത്തിനായി (ബിസി ഓവർലേ)സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. പ്രവർത്തിക്ക് ഭരണാനുമതി ലഭിച്ചതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് സാങ്കേതിക അനുമതി, ടെണ്ടർ നടപടികൾ എന്നിവ സമയബന്ധിതമായി പൂർത്തീകരിക്കുകയും ചെയ്തിരുന്നു.

തുക അനുവദിച്ച അതേ സാമ്പത്തിക വർഷം തന്നെ പ്രവർത്തി പൂർത്തീകരിക്കാൻ പോവുകയുമാണ്. സമാന്തരമായി രണ്ട് ഘട്ടങ്ങളിലായാണ് പ്രവൃത്തി നടപ്പിലാക്കിയത്. ഈ പ്രവർത്തിയോടൊപ്പം കക്കട്ടിൽ ടൗൺ, മൊകേരി ടൗൺ, കുറ്റ്യാടി ടൗൺ എന്നിവിടങ്ങളിൽ റോഡിൻറെ വീതി ബിഎംബിസി ചെയ്ത് 9 മീറ്റർ വരെയായി വർദ്ധിപ്പിച്ച് യാത്രക്കാർക്കും, വാഹന ഗതാഗതത്തിനും വലിയ സൗകര്യവും ഒരുക്കിയിരിക്കുകയാണ്.

കൂടാതെ കക്കട്ടിൽ ടൗണിൽ ജലവിതരണത്തിനായി കുഴിച്ച കുഴികൾ കാരണം നേരിട്ട പ്രയാസം പരിഹരിരിച്ചതായും എം.എല്‍.എ പറഞ്ഞു