കുറ്റ്യാടി നരിക്കൂട്ടുംചാൽ പൊന്നാർകണ്ടിയിൽ ലക്ഷ്മി അമ്മ അന്തരിച്ചു


കുറ്റ്യാടി: നരിക്കൂട്ടുംചാല്‍ പൊന്നാര്‍കണ്ടിയില്‍ ലക്ഷ്മി അമ്മ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭര്‍ത്താവ്‌: പരേതനായ കുഞ്ഞികൃഷ്ണന്‍ നായര്‍.

മക്കൾ: പി.കെ. പ്രേംദാസ് (മുൻ പ്രധാനാധ്യാപകൻ വടയം നോർത്ത് എൽ.പി. സ്കൂൾ), പി.കെ. ശശിധരൻ (മുൻ സബ് ഇൻസ്പെക്ടർ, വളയം പോലീസ് സ്റ്റേഷൻ), പി.കെ. സുരേഷ് (മുൻ പ്രധാനാധ്യാപകൻ, നടുപ്പൊയിൽ യു.പി. സ്കൂൾ, കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌, യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ), പി.കെ. സന്തോഷ് (ഡിവൈ.എസ്.പി. വയനാട്).

മരുമക്കൾ: ഉഷ (കാക്കുനി), ഷീജ (പെരുവച്ചേരി), രമണി ഭായ്, സവിത (കൂത്താളി).

സഹോദരങ്ങൾ: പരേതരായ അപ്പുക്കുട്ടൻ നായർ, ദാമോദരൻ നായർ, അമ്മാളു അമ്മ, നാരായണി അമ്മ, പാർവതി അമ്മ.