കുറ്റ്യാടി പുതിയ ബസ് സ്റ്റാന്റില്‍ സ്ഥാപിച്ച കെ.കെ ശൈലജയുടെ കട്ടൗട്ട് സാമൂഹ്യവിരുദ്ധര്‍ കത്തിച്ചതായി പരാതി


കുറ്റ്യാടി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കുറ്റ്യാടി പുതി ബസ് സ്റ്റാന്റില്‍ സ്ഥാപിച്ച കെ.കെ ശൈലജയുടെ കട്ടൗട്ട് സാമൂഹ്യവിരുദ്ധര്‍ കത്തിച്ചതായി പരാതി. ബസ് ആന്റ് എഞ്ചിനീയറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍(സിഐടിയു) കുന്നുമ്മല്‍ ഏരിയാ കമ്മിറ്റി സ്ഥാപിച്ച കട്ടൗട്ടാണ് കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ നശിപ്പിക്കപ്പെട്ടത്.

രാവിലെ ടൗണിലെത്തിയ നാട്ടുകാരാണ് കട്ടൗട്ട് കത്തിയത് ആദ്യം കണ്ടത്. കട്ടൗട്ടിന്റെ താഴെത്തെ ഭാഗം ഭാഗികമായി കത്തിയ നിലയിലാണ്. കുറ്റ്യാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തില്‍ കുന്നുമ്മല്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറ്റ്യാടിയില്‍ പ്രതിഷേധ പ്രകടനം നടത്തി. കെ.ടി കുമാരന്‍, സനീഷ് തയ്യില്‍, പി.പി വിജയന്‍, മോഹനന്‍ കൈതക്കല്‍ എന്നിവര്‍ സംസാരിച്ചു.