Category: കുറ്റ്യാടി

Total 411 Posts

കെ.കെ.ശൈലജ ടീച്ചര്‍ക്കെതിരായ സൈബര്‍ ആക്രമണം; ബാലുശ്ശേരിയിലെ കോണ്‍ഗ്രസ് നേതാവിനെതിരെ സി.പി.എമ്മിന്റെ പരാതി

ബാലുശ്ശേരി: വടകര മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജ ടീച്ചര്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണത്തില്‍ ബാലുശ്ശേരിയിലെ കോണ്‍ഗ്രസ് നേതാവിനെതിരെ സി.പി.എം പരാതി നല്‍കി. ബാലുശ്ശേരിയിലെ ഏഴാം വാര്‍ഡ് മെമ്പറായ ഹരീഷ് കുമാര്‍ ബി.കെ (ഹരീഷ് നന്ദനം)ത്തിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. സിപിഎം ബാലുശ്ശേരി ലോക്കല്‍ ഇലക്ഷന്‍ കമ്മിറ്റിയാണ് ബാലുശ്ശേരി പൊലീസില്‍ പരാതി നല്‍കിയത്. തേജസ് അരങ്ങാടത്ത് എന്ന വാട്സ്ആപ്പ്

കുറ്റ്യാടി നരിക്കൂട്ടുംചാൽ പൊന്നാർകണ്ടിയിൽ ലക്ഷ്മി അമ്മ അന്തരിച്ചു

കുറ്റ്യാടി: നരിക്കൂട്ടുംചാല്‍ പൊന്നാര്‍കണ്ടിയില്‍ ലക്ഷ്മി അമ്മ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭര്‍ത്താവ്‌: പരേതനായ കുഞ്ഞികൃഷ്ണന്‍ നായര്‍. മക്കൾ: പി.കെ. പ്രേംദാസ് (മുൻ പ്രധാനാധ്യാപകൻ വടയം നോർത്ത് എൽ.പി. സ്കൂൾ), പി.കെ. ശശിധരൻ (മുൻ സബ് ഇൻസ്പെക്ടർ, വളയം പോലീസ് സ്റ്റേഷൻ), പി.കെ. സുരേഷ് (മുൻ പ്രധാനാധ്യാപകൻ, നടുപ്പൊയിൽ യു.പി. സ്കൂൾ, കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി

ആവളയിൽ വിൽപ്പനയ്ക്കെത്തിച്ച 16 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ

കുറ്റ്യാടി: സ്‌കൂട്ടറില്‍ വില്‍പ്പനയക്കെത്തിച്ച 16 ക്കുപ്പി മദ്യവുമായി യുവാവ് പിടിയില്‍. ചേരാപുരം സ്വദേശി നെല്ലിയുള്ള പറമ്പില്‍ വീട്ടില്‍ ശശികുമാറിനെയാണ് ആവളയില്‍ നിന്നും മദ്യവുമായി പോലീസ് പിടികൂടിയത്. ഏകദേശം 8ലിറ്റര്‍ മദ്യമാണ് ഇയാളില്‍ നിന്നും പിടികൂടിയത്. പേരാമ്പ്ര ഡി.വൈ.എസ്.പി കെ.എം ബിജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മേപ്പയ്യൂര്‍ എസ്.ഐ ജയന്റെ നേതൃത്വത്തില്‍ ഡി.വൈ.എസ്.പി യുടെ സ്‌പെഷല്‍സ്‌ക്വാഡും നടത്തിയ

കായക്കൊടി പാലോളി അച്ചൂന്റെ പറമ്പത്ത് ജിവാന അന്തരിച്ചു

കായക്കൊടി: പാലോളി അച്ചൂന്റെ പറമ്പത്ത് ജിവാന അന്തരിച്ചു. ഇരുപത്തിയഞ്ച് വയസായിരുന്നു. അച്ഛന്‍: രാജീവന്‍(സിപിഎം പാലോളി ബ്രാഞ്ച് അംഗം). അമ്മ: രാജി. സഹോദരന്‍: ജിബിന്‍. സഞ്ചയനം: വ്യാഴാഴ്ച.

‘മാധ്യമപ്രവർത്തനത്തിൽ നിഷ്പക്ഷത നഷ്ടപ്പെടുത്തരുത്’; ഐ.ആർ.എം.യു കുറ്റ്യാടി മേഖല കൺവെന്‍ഷന്‍ സംഘടിപ്പിച്ചു

കുറ്റ്യാടി: ‘മാധ്യമപ്രവർത്തനത്തിൽ നിഷ്പക്ഷവും നീതി പൂർവവുമായ ഇടപെടലുകൾ അനിവാര്യമാണെന്ന് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ്‌ കക്കട്ടിൽ. കുറ്റ്യാടി മേഖല ഐആർഎംയു കൺവെൻഷനും അംഗങ്ങൾക്കുള്ള ഐഡി കാർഡ് വിതരണ ഉദ്ഘാടനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ സംഭവവും വാർത്തകളാക്കി പൊതു സമൂഹത്തിൽ എത്തിക്കുന്ന, പത്ര ദൃശ്യമാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് പരിഗണന

ചിത്രം വ്യക്തം, യു.ഡി.എഫ് വിമതന്‍ അബ്ദുള്‍ റഹീം അവസാന നിമിഷം പത്രിക പിന്‍വലിച്ചു; വടകരയിൽ മത്സരരംഗത്ത് പത്ത് സ്ഥാനാര്‍ത്ഥികള്‍

വടകര: കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലേക്കുള്ള അന്തിമ സ്ഥാനാർഥി പട്ടികയായി. കോഴിക്കോട് 13 ഉം വടകരയിൽ 10 ഉം സ്ഥാനാർഥികളാണുള്ളത്‌. ജില്ലയിൽ ഒരാൾ മാത്രമാണ് പത്രിക പിന്‍വലിച്ചത്‌. വടകരയിലെ യു.ഡി.എഫ് വിമതന്‍ അബ്ദുൾ റഹീമാണ് പത്രിക പിന്‍വലിച്ചത്‌. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന സമയം തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് കഴിഞ്ഞതോടെയാണ് അന്തിമ പട്ടിക വ്യക്തമായത്. ഇതോടെ

തെരുവുകളില്‍ ജനങ്ങള്‍ ഒഴുകിയെത്തുന്നു; വടകരയില്‍ ആവേശമായി കെ.കെ ശൈലജയുടെ പൊതുപര്യടനം – ചിത്രങ്ങള്‍ കാണാം

വടകര: വടകര ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജയുടെ വടകരയിലെ പൊതുപര്യടനം തുടരുന്നു. മേപ്പയില്‍ തെരുവില്‍ നിന്നും 9 മണിയോടെ ആരംഭിച്ച പര്യടനത്തില്‍ നൂറുകണക്കിന് പേരാണ് ടീച്ചറെ കാണാനായി എത്തിയത്. എല്ലാവരോടും വോട്ടഭ്യര്‍ത്ഥിച്ച് 110 കെവി സബ് സ്‌റ്റേഷന് സമീപം, മങ്ങോട്ട് പാറ എന്നിവിടങ്ങളിലും ടീച്ചര്‍ സന്ദര്‍ശനം നടത്തി പര്യടനം തുടരുകയാണ്‌.  രാത്രി 8മണിക്ക്

വ്യവസായങ്ങൾക്കായി ഒരുങ്ങി മണിമല; കുറ്റ്യാടി – മണിമല നാളികേര വ്യവസായ പാർക്കിന്റെ പ്രവൃത്തികള്‍ പുരോഗമിക്കുന്നു

കുറ്റ്യാടി: കുറ്റ്യാടി നിയോജകമണ്ഡലത്തിലെ പ്രധാന പദ്ധതികളിലൊന്നായ കുറ്റ്യാടി -മണിമല നാളികേര വ്യവസായ പാർക്ക് പ്രവൃത്തി പുരോഗമിക്കുന്നു. ഈ വർഷം ആദ്യം തന്നെ നടന്ന വിവിധ യോഗങ്ങളിൽ ഉണ്ടായ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ മണിമല നാളികേര പാർക്ക് അടുത്തവർഷം തന്നെ വ്യവസായങ്ങൾക്ക് തുറന്നു കൊടുക്കാമെന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നു വരികയാണ്. പ്രധാനമായും നാളീകേരാധിഷ്ഠിത വ്യവസായങ്ങൾക്കായി ഒരുങ്ങുന്ന 116

കുറ്റ്യാടി പുതിയ ബസ് സ്റ്റാന്റില്‍ സ്ഥാപിച്ച കെ.കെ ശൈലജയുടെ കട്ടൗട്ട് സാമൂഹ്യവിരുദ്ധര്‍ കത്തിച്ചതായി പരാതി

കുറ്റ്യാടി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കുറ്റ്യാടി പുതി ബസ് സ്റ്റാന്റില്‍ സ്ഥാപിച്ച കെ.കെ ശൈലജയുടെ കട്ടൗട്ട് സാമൂഹ്യവിരുദ്ധര്‍ കത്തിച്ചതായി പരാതി. ബസ് ആന്റ് എഞ്ചിനീയറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍(സിഐടിയു) കുന്നുമ്മല്‍ ഏരിയാ കമ്മിറ്റി സ്ഥാപിച്ച കട്ടൗട്ടാണ് കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ നശിപ്പിക്കപ്പെട്ടത്. രാവിലെ ടൗണിലെത്തിയ നാട്ടുകാരാണ് കട്ടൗട്ട് കത്തിയത് ആദ്യം കണ്ടത്. കട്ടൗട്ടിന്റെ താഴെത്തെ ഭാഗം ഭാഗികമായി

ഇനിയുള്ള യാത്രകള്‍ സുന്ദരമായ സംസ്ഥാനപാതയിലൂടെ; കക്കട്ടിൽ മുതൽ കുറ്റ്യാടി വരെ റോഡിൻറെ വീതി ബിഎംബിസി ചെയ്ത് 9 മീറ്റർ വരെയായി വർദ്ധിപ്പിച്ചു

കക്കട്ട്‌: സംസ്ഥാനപാത കക്കട്ടിൽ മുതൽ കുറ്റ്യാടി വരെയുള്ള പ്രധാന സ്ഥലങ്ങളിൽ ബിഎംബിസി വീതി 9 മീറ്റർ വരെയായി വർദ്ധിപ്പിച്ചതായി കെ.പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു. സംസ്ഥാനപാതയ്ക്ക് 5.50 കോടി രൂപ ഉപരിതല പുനരുദ്ധാരണത്തിനായി (ബിസി ഓവർലേ)സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. പ്രവർത്തിക്ക് ഭരണാനുമതി ലഭിച്ചതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് സാങ്കേതിക അനുമതി, ടെണ്ടർ നടപടികൾ എന്നിവ