തെരുവുകളില്‍ ജനങ്ങള്‍ ഒഴുകിയെത്തുന്നു; വടകരയില്‍ ആവേശമായി കെ.കെ ശൈലജയുടെ പൊതുപര്യടനം – ചിത്രങ്ങള്‍ കാണാം


വടകര: വടകര ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജയുടെ വടകരയിലെ പൊതുപര്യടനം തുടരുന്നു. മേപ്പയില്‍ തെരുവില്‍ നിന്നും 9 മണിയോടെ ആരംഭിച്ച പര്യടനത്തില്‍ നൂറുകണക്കിന് പേരാണ് ടീച്ചറെ കാണാനായി എത്തിയത്. എല്ലാവരോടും വോട്ടഭ്യര്‍ത്ഥിച്ച് 110 കെവി സബ് സ്‌റ്റേഷന് സമീപം, മങ്ങോട്ട് പാറ എന്നിവിടങ്ങളിലും ടീച്ചര്‍ സന്ദര്‍ശനം നടത്തി പര്യടനം തുടരുകയാണ്‌.  രാത്രി 8മണിക്ക് അരവിന്ദ് ഘോഷ് റോഡില്‍ പര്യടനം അവസാനിക്കും.

നാളെ കുറ്റ്യാടി നിയമസഭാ മണ്ഡലത്തിലാണ് പൊതുപര്യടനം. എട്ട് മണിക്ക് മന്തരത്തൂര്‍ വായനശാലയില്‍ നിന്നും പര്യടനത്തിന് തുടക്കമാവും. തുടര്‍ന്ന് 8.30ന് ചങ്ങരോത്ത് താഴ, 9മണിക്ക് ചെല്ലട്ടുപൊയില്‍, 9.30ന് മുടപ്പിലാവില്‍ നോര്‍ത്ത് എല്‍.പി സ്‌ക്കൂള്‍, 10മണിക്ക് കാവില്‍ റോഡ്, 10.30ന് മേമുണ്ട, 11 മണിക്ക് മയ്യന്നൂര്‍ എന്നിവിടങ്ങിള്‍ പര്യടനം നടത്തും.

തുടര്‍ന്ന് 11.30ന് കിസാന്‍, 12 മണിക്ക് വള്ള്യാട്, 3മണിക്ക് തണ്ടോട്ടി, 3.30ന് തറോപ്പൊയില്‍, 4മണിക്ക് പള്ളിയത്ത്, 4.30ന് കേളേത്ത് മുക്ക്, വൈകിട്ട് 5മണിക്ക് കുറ്റ്യാടി ടൗണ്‍, 5.30ന് കക്കട്ടില്‍, 6മണിക്ക് അരൂര്‍ കോട്ടമുക്ക്, 6.30ന് കടമേരി, 7മണിക്ക് കുനിങ്ങാട്, 7.30ന് കല്ലേരി തുടര്‍ന്ന് 8മണിക്ക് ചെമ്മരത്തൂരില്‍ കുറ്റ്യാടിയിലെ പര്യടനം അവസാനിക്കും.