കാത്തിരിപ്പിനൊടുവില്‍ റോഡ് യാഥാര്‍ത്ഥ്യമാവുന്നു; തയ്യുള്ളതില്‍ മുക്ക്- തിയ്യര്‍കുന്നത്ത് കോണ്‍ക്രീറ്റ് റോഡ് പ്രവൃത്തി പുരോഗമിക്കുന്നു


ആയഞ്ചേരി: പ്രദേശവാസികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന തയ്യുളളതില്‍ മുക്ക്- തിയ്യര്‍കുന്നത്ത് കോണ്‍ക്രീറ്റ് റോഡിന്റെ പ്രവൃത്തിയ്ക്ക് തുടക്കമായി. ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ മംഗലാട് 13ാം വാര്‍ഡില്‍ നിര്‍മ്മിക്കുന്ന റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ എ സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു.

ഏറെ നാളത്തെ മുറവിളിക്ക് പരിഹാരമായതിന്റെ സംതൃപ്തിയിലാണ് പ്രദേശവാസികള്‍. ഗ്രാമ സഭയിലൂടെ നിര്‍ദേശിച്ച റോഡിന് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് യാഥാര്‍ത്ഥ്യമാക്കുന്നത്. ഗ്രാമീണ റോഡുകള്‍ക്ക് കൂടുതല്‍ ഫണ്ട് ലഭ്യമാക്കാന്‍ ഗവണ്‍മെന്റുകള്‍ ശ്രമിക്കണമെന്ന് മെമ്പര്‍ പറഞ്ഞു.

ചടങ്ങില്‍ അസീസ് മഞ്ചക്കണ്ടി, കുളങ്ങരത്ത് നാരായണക്കുറുപ്പ്, അഷറഫ് തയ്യുള്ളതില്‍, റിയാസ് തേറത്ത്, കോണ്‍ട്രാക്റ്റര്‍ തുഫൈല്‍ , മോളി പട്ടേരി ക്കുനി, ദീപ തിയ്യര്‍കുന്നത്ത് , ടി.സുമയ്യ, ജാനു .കെ, ഷാഹിദ . ടി, ചന്ദ്രി. സി, ഷെന്‍സ ഫാത്തിമ തുടങ്ങിയവര്‍ പങ്കെടുത്തു.