ഇരുപതോളം വരുന്ന കുടുംബങ്ങളുടെ ഏക ആശ്രയം; ആയഞ്ചേരി തെരുവിൻ താഴ – കൊയിലോത്ത് മുക്ക് റോഡ് പ്രവൃത്തി രണ്ടാം ഘട്ടത്തിലേക്ക്‌


ആയഞ്ചേരി: കുണ്ടുപൊയിൽ, കൊയിലോത്ത് പ്രദേശവാസികളുടെ ഏറെ നാളത്തെ യാത്രാദുരിതത്തിന് ഒടുവില്‍ അവസാനമാവുന്നു. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ തെരുവിൻ താഴ – കൊയിലോത്ത് മുക്ക് റോഡ് പ്രവൃത്തിക്ക് ഒടുവില്‍ തുടക്കമായി. പ്രവൃത്തി ഉദ്ഘാടനം സ്ഥിരം സമിതി അധ്യക്ഷൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ നിർവ്വഹിച്ചു.

കുണ്ടുപൊയിൽ, കൊയിലോത്ത് ഭാഗങ്ങളിലെ ഇരുപതോളം വരുന്ന കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ റോഡ്‌. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന്‌ റോഡിന്റെ ഒന്നാം ഘട്ട പ്രവൃത്തി 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പടുത്തി പൂർത്തികരിച്ചിരുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ 5 ലക്ഷം രൂപ വകയിരുത്തിയാണ് ഇപ്പോള്‍ രണ്ടാം ഘട്ട പ്രവൃത്തി നടക്കുന്നത്.

രവീന്ദ്രൻ കെ.എം അധ്യധ്യക്ഷത വഹിച്ചു. പ്രദീപൻ കെ, പി.പി. ബാലൻ, അനീഷ് ഇ.പി, രേഖ പി.കെ, ഷൈമ കെ.കെ, മണി കൊയിലോത്ത്, ഷിബിൻ കൊയിലോത്ത് എന്നിവർ സംസാരിച്ചു.