Tag: #Road

Total 42 Posts

രണ്ട് കോടി രൂപയുടെ നവീകരണം; എസ് മുക്ക് -വള്ള്യാട് -കോട്ടപ്പള്ളി-തിരുവള്ളൂര്‍ റോഡ് ഇനി മികച്ച നിലവാരത്തിലേക്ക്, നിര്‍മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കും

ആയഞ്ചേരി: ഗ്രാമപഞ്ചായത്തിലെ എസ് മുക്ക്- വള്ള്യാട് – കോട്ടപ്പള്ളി തിരുവള്ളൂര്‍ റോഡ് നവീകരണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കാന്‍ തീരുമാനമായതായി കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എ അറിയിച്ചു. 2023 -24 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പ് രണ്ട് കോടി രൂപയുടെ നവീകരണ പ്രവൃത്തികളാണ് നടത്താനൊരുങ്ങുന്നത്. റോഡ് മികച്ച നിലവാരത്തില്‍ നവീകരിക്കുന്നതിന്റെ ഭാഗമായി നിര്‍മ്മാണ

വടകരയിൽ ദേശീയപാത പ്രവൃത്തിയുടെ ഭാഗമായി കച്ചവടക്കാരും ജനങ്ങളും അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം വേണം; കെ.കെ രമ എം.എൽ എ

വടകര: ദേശീയപാതയുടെ പ്രവൃത്തിയുടെ ഭാഗമായി വടകര അടക്കാതെരു ഭാഗത്തെ കച്ചവടക്കാരും ജനങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം വേണമെന്ന് കെ.കെ രമ എംഎൽഎ . ദേശീയപാതയുടെ പ്രവൃത്തി കാരണം അടക്കാത്തെരു ജംഗ്ഷനിൽ വരുന്ന വലിയ രൂപത്തിലുള്ള പൊടിപടലം കാരണം കച്ചവടക്കാർക്കും സമീപത്തുള്ള വീട്ടുകാർക്കും യാത്രക്കാർക്കും എല്ലാം വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ്. ഇതിനു താൽക്കാലിക പരിഹാരം എന്നോണം

‘വിലങ്ങാട് -വയനാട് റോഡ് യാഥാര്‍ത്ഥ്യമാക്കണം’; വിഷയം ചര്‍ച്ച ചെയ്ത് വടകര താലൂക്ക് വികസന സമിതി

വടകര: വിലങ്ങാട് -വയനാട് റോഡ് യാഥാര്‍ത്ഥ്യമാക്കണമെന്ന് വടകര താലൂക്ക് വികസന സമിതി. ദശാബ്ദങ്ങളായി ഉയര്‍ന്ന് വന്ന വിഷയത്തിന് പരിഹാരം ഉണ്ടാകണമെന്ന് വികസന സമിതിയില്‍ ആവശ്യമുയര്‍ന്നു. റോഡ് യാഥാര്‍ത്ഥ്യമാവുന്നതോടെ വിലങ്ങാട് നിന്ന് ചുരമില്ലാതെ വയനാട്ടില്‍ എത്താന്‍ കഴിയുമെന്ന് മാത്രമല്ല വടകര നിന്ന് എളുപ്പം വയനാട്ടിലെത്താനും സാധിക്കും. താലൂക്ക് വികസന സമിതി അംഗം പി സുരേഷ് ബാബു ആണ്

വിചിത്രവാദവുമായി ഇവിടെ ഒരു വഴി ഇല്ലാതാകുന്നു; പതിറ്റാണ്ടുകളായി കാൽനട യാത്രയ്ക്കായി ഉപയോഗിക്കുന്ന വടകര നഗരസഭാ ഓഫീസിനു മുൻപിലുള്ള വഴി അടയുന്നു

വടകര: നിരന്തരം ആത്മഹത്യകൾ ചെയ്യാൻ ഉപയോഗിക്കുന്നു എന്ന വാദത്തിൽ, വർഷങ്ങളായി രണ്ട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന വഴി ഇല്ലാതാവുകയാണ്. വർഷങ്ങളായി താഴെയങ്ങാടിയിൽ ഉള്ളവർ വടകര പട്ടണത്തിൽ എത്താനും പട്ടണത്തിൽ നിന്ന് വ്യാപാരത്തിനും മറ്റ് ആവശ്യങ്ങൾക്കും താഴെയങ്ങാടിയെ ആശ്രയിക്കുന്നവരും ഉപയോഗിക്കുന്ന വഴിയാണ് ഇല്ലാതാകുന്നത്. ഒന്തം റെയിൽ ക്രോസിംഗ് ഭാഗത്ത് നടപ്പാത നിർമ്മിക്കാതെ അടച്ചിടാനുള്ള റയിൽവെയുടെ നീക്കത്തിൽ വ്യാപക പ്രതിഷേധമുയരുകയാണ്.

ഗതാഗത-ടൂറിസം വികസനത്തിന് മുതല്‍ക്കൂട്ട്; മലയോര ഹൈവേ, പെരുവണ്ണാമുഴി- ചെമ്പ്ര റോഡ് യഥാര്‍ത്ഥ്യത്തിലേക്ക്

പെരുവണ്ണാമൂഴി: ഗതാഗതം, ടൂറിസം വികസനത്തിന് അനന്തസാധ്യതകളുമായി മലയോര ഹൈവേ യഥാര്‍ഥ്യത്തിലേക്ക്. മലയോര ഹൈവേയുടെ പെരുവണ്ണാമുഴി മുതല്‍ ചെമ്പ്ര വരെ റോഡ് പ്രവൃത്തി ഉദ്ഘാടനം തിങ്കളാഴ്ച്ച മന്ത്രി മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. 32 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന റോഡിന്റെ പ്രവൃത്തി ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കാണ്. പദ്ധതി ആരംഭിക്കുന്നതോടെ നാട്ടുകാരുടെ ചിരകാല സ്വപ്നമാണ് യഥാര്‍ഥ്യമാകാന്‍ പോവുന്നത്. മലയോര

പ്രധാന റോഡ് ഉഴുതുമറിച്ച നിലയിൽ, സർവ്വീസ് റോഡുകൾ ഇല്ല; ഇഴഞ്ഞുനീങ്ങി വടകര മേഖലയിലെ ദേശീയപാതാ വികസനം, ദുരിതത്തിലായി നാട്ടുകാർ

വടകര: നിരവധി പരാതികൾക്കിടയിലും ദേശീയപാത വികസനം അധിവേഗം പുരോഗമിക്കുമ്പോൾ വടകരയിൽ മാത്രം പ്രവൃത്തികൾ ഇഴയുകയാണ്. റോഡ് ഉഴുത് മറിച്ചും സർവീസ് റോഡുകൾ ഇല്ലാതാക്കിയും പ്രവൃത്തി നടത്തുന്നത് ജനജീവിതം ദുരിതമാക്കിയതിലൊക്കെ പരാതികൾ ഏറെയായിരുന്നു. ദേശീയപാതയോട് ചേർന്ന് മിക്ക സർവിസ് റോഡുകളിലേക്കും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഈ ഭാഗങ്ങളിലേക്ക് കാൽനട ദുസ്സഹമാണ്. റോഡ് ഉഴുത് മറിച്ചതിനാൽ കാലവർഷത്തിൽ ചളിക്കളമാകുന്നു. ദേശീയ

പേരാമ്പ്രയില്‍ രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ സ്ഥലം കയ്യേറി ഇടിച്ചു നിരത്തി; കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് പൂര്‍വസ്ഥിതിയിലാക്കി

പേരാമ്പ്ര: രാത്രിയുടെ മറവില്‍ പേരാമ്പ്രയില്‍ സ്ഥലം കയ്യേറി  ഇടിച്ചു നിരത്തി. പേരാമ്പ്ര ടൗണില്‍ എ.യു.പി. സ്‌കൂളിലേക്ക് പോകുന്ന റോഡിന്റെ സമീപത്ത് പുതിയെടുത്ത് പക്രന്‍ സാഹിബിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് കഴിഞ്ഞ ദിവസം ജെസിബി ഉപയോഗിച്ചു 20 മീറ്ററോളം നീളത്തില്‍ ഇടിച്ചു നിരത്തിയത്. സ്ഥലം കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് പൂര്‍വസ്ഥിതിയിലാക്കി. സംഭവത്തില്‍ പോലീസിലും ഗ്രാമപഞ്ചായത്തിലും പരാതി നലകിയെങ്കിലും യാതൊരു

പ്രദേശവാസികളുടെ ഏറെ നാളെത്തെ ആവശ്യം; വട്ടോളി പാതിരിപ്പറ്റ റോഡ് ഉന്നത നിലവാരത്തിലേക്ക്

വടകര: കുറ്റ്യാടി – നാദാപുരം സംസ്ഥാന പാതയിലെ വട്ടോളിയിൽ നിന്നും പാതിരിപ്പറ്റയിലേക്കുള്ള പ്രധാന റോഡായ വട്ടോളി പാതിരിപ്പറ്റ റോഡ് വർഷങ്ങളായി കുണ്ടും കുഴിയും അടച്ചാണ് ഗതാഗതയോഗ്യമാക്കി വന്നിരുന്നത്. വളരെ കാലമായി പ്രദേശവാസികൾക്ക് ഈ റോഡിലൂടെയുള്ള ഗതാഗതം ബുദ്ധിമുട്ടുള്ളതായിരുന്നു. ഈ വർഷത്തെ ബജറ്റിൽ സർക്കാർ അനുവദിച്ച 4 കോടി രൂപയുടെ പ്രവൃത്തി പൂർത്തീകരിക്കുന്നതോടെ ഈറോഡ് ആധുനിക രീതിയിൽ

തീരദേശ റോഡ് നവീകരണം; എടച്ചേരിയിലെ രണ്ട് റോഡുകള്‍ക്ക് 80 ലക്ഷം രൂപ അനുവദിച്ചു

എടച്ചേരി: എടച്ചേരി ഗ്രാമപ്പഞ്ചായത്തിലെ തീരദേശ റോഡ് പരിഷ്‌കരണ പ്രവൃത്തികള്‍ക്ക് തുക അനുവദിച്ചു. രണ്ട് റോഡുകളുടെ വികസനത്തിനായി എണ്‍പതുലക്ഷം രൂപ അനുവദിച്ചതായി ഇ.കെ വിജയന്‍ എം.എല്‍.എ. അറിയിച്ചു. തോട്ടത്തുംതാഴ-തയ്യില്‍പാലം റോഡ് 50 ലക്ഷം, പള്ളിയില്‍താഴ ചാലോട് റോഡ് 30 ലക്ഷം എന്നിവയാണ് സംസ്ഥാന മത്സ്യബന്ധന വകുപ്പ് അനുവദിച്ചത്. ഇ.കെ. വിജയന്‍ എം.എല്‍.എ. മന്ത്രി സജി ചെറിയാന് നല്‍കിയ

പ്രദേശവാസികളുടെ ഏറെ നാളത്തെ ആവശ്യം; മടാമ്പ്രത്ത് താഴെ- കൊയിലോത്ത് താഴെ റോഡ് എം.എല്‍.എ. പൊതുയാത്രയ്ക്കായ് തുറന്നു

വടകര: വടകര മുനിസിപ്പാലിറ്റിയിലെ പതിനഞ്ചാം വാര്‍ഡായ അരിക്കോത്ത് പുതുതായി നിര്‍മിച്ച മടാമ്പ്രത്ത് താഴെ- കൊയിലോത്ത് താഴെ റോഡ് നാടിനായി തുറന്നു. പുതുപാതയുടെ ഉദ്ഘാടനം കെ.കെ രമ എം.എല്‍.എ നിര്‍വ്വഹിച്ചു. എം.എല്‍.എയുടെ 2022-23 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു അധ്യക്ഷത വഹിച്ചു.