Category: Push.

Total 759 Posts

‘കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ ഭൂരിഭാഗം ബസ്സുകളിലും ഉപയോഗിക്കുന്നത് അപകടകാരികളായ വാടക ടയറുകൾ’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വകാര്യ ബസ് ഡ്രൈവർ

കോഴിക്കോട്: സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ബസുകളില്‍ വാടക ടയറുകള്‍ ഉപയോഗിക്കുന്നതായി പരാതി. കോഴിക്കോട് താമരശ്ശേരി പാതയില്‍ വെള്ളിയാഴ്ച്ച ഉണ്ടായ അപകടം ഉള്‍പ്പെടെ ചര്‍ച്ചയാവുന്ന അവസരത്തില്‍ സാമ്പത്തി ലാഭം മാത്രം കണക്കിലെടുത്ത് ബസ്സുടമകള്‍ നടത്തുന്ന ഇത്തരം പ്രവൃത്തികളില്‍ നിരവധി ജീവനാണ് ബലിയാടാക്കുന്നത്. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു ടയറിന്റെ യഥാര്‍ത്ഥ വില 15000 മുതല്‍ 20000 വരെയാണ്.

വീട്ടുജോലിക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി; താമരശ്ശേരിയില്‍ അതിഥി തൊഴിലാളികളുടെ പണവും ഫോണും കവര്‍ന്ന് യുവാവ്‌

കോഴിക്കോട്: വീട്ടുജോലിക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി അതിഥി തൊഴിലാളികളുടെ ഫോണും പണവും കവര്‍ന്ന് യുവാവ്. കോഴിക്കോട് താമരശ്ശേരിക്ക് സമീപം കാരാടിയിലാണ് സംഭവം. കാരാടി പുതിയ ബസ് സ്റ്റാന്‌റിന് സമീപം താമസിക്കുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ അതിഥി തൊഴിലാളികളെയാണ് യുവാവ് പറ്റിച്ചത്. മാന്യമായി വസ്ത്രം ധരിച്ചെത്തിയ യുവാവാണ് കൂട്ടിക്കൊണ്ടു പോയതെന്ന് തൊഴിലാളികള്‍ പറഞ്ഞു. വീട്ടുപ്പണിക്കെന്ന് പറഞ്ഞ് സമീപിച്ച യുവാവ് ഇവരെ

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്പന്ദനം പ്രൊജക്ടില്‍ വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം; ഒഴിവുകളും യോഗ്യതകളും എന്തെല്ലാമെന്ന് നോക്കാം

കോഴിക്കോട്‌: ഭാരതീയ ചികിത്സാ വകുപ്പ് നടപ്പിലാക്കുന്ന കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്പന്ദനം പ്രൊജക്ടിലേക്ക് താഴെ പറയുന്ന തസ്തികയില്‍ ദിവസ വേതനടിസ്ഥാനത്തില്‍ ജീവനക്കാരെ (45 വയസ് കവിയാത്ത)താല്‍ക്കാലികമായി നിയമിക്കുന്നു. ജൂണ്‍ ആറിന് 10.30ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഐ.എസ്.എം) കൂടിക്കാഴ്ച നടത്തും. താല്‍പര്യമുള്ളവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം കൂടിക്കാഴ്ചയില്‍

ആറുവയസുകാരിയുടെ കൊലപാതകം; പിതാവ് ജയിലില്‍ വച്ച് കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

ആലപ്പുഴ: മാവേലിക്കരയില്‍ ആറുവയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് ശ്രീമഹേഷ് ആത്മഹത്യക്ക് ശ്രമിച്ചു. ജയിലില്‍ വച്ച് കഴുത്ത് മുറിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ബുധനാഴ്ച രാത്രി ഏഴരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. മകള്‍ നക്ഷത്രയെ ശ്രീമഹേഷ് മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അക്രമണത്തില്‍ ശ്രീമഹേഷിന്റെ അമ്മ സുനന്ദയ്ക്ക് കൈക്ക് വെട്ടേക്കുകയും ചെയ്തിരുന്നു. തൊട്ടടുത്ത് മഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന സുനന്ദ ബഹളം

തൃശ്ശൂരില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹം ആദ്യം കണ്ടത് ലോണ്‍ പിരിക്കാനെത്തിയെ യുവാവ്

തൃശ്ശൂര്‍: നഗരത്തില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്ത്രാപ്പിന്നി ചാമലക്കാലയില്‍ മോസ്‌ക്കോ പാലത്തിന് സമീപം കോഴിശേരി വീട്ടില്‍ സജീവന്‍ (52), ഭാര്യ ദിവ്യ (42) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടത്. മത്സ്യത്തൊഴിലാളിയാണ് സജീവന്‍. പണമിടപാട് സ്ഥാപനത്തില്‍ നിന്നും ലോണ്‍ ഗഡു പിരിക്കാനെത്തിയ യുവാവാണ് മൃതദേഹം കണ്ടത്. കിടപ്പുമുറിയിലാണ്

കേരളത്തില്‍ കാലവര്‍ഷമെത്തി, ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്; കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷമെത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, പ്രതീക്ഷിച്ചതിലും മൂന്ന് ദിവസം വൈകിയാണ് കാലവര്‍ഷമെത്തിയത്. സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുള്ളതതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്. പത്ത് ജില്ലകളിലാണ് നിലവില്‍ മഴ മുന്നറിയിപ്പുള്ളത്. കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം,

നിങ്ങളുടെ ചര്‍മ്മം തിളക്കമുള്ളതും മനോഹരവുമായി മാറണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? എങ്കിലിതാ വീട്ടില്‍ എളുപ്പം ലഭ്യമാവുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ചില നാടന്‍ പൊടിക്കൈകള്‍; വിശദമായറിയാം

തിളക്കമാര്‍ന്ന മുഖംവും മനോഹരമായ ചര്‍മ്മവും ഒരാളുടെ ആത്മവിശ്വാസത്തിന്റെ ഭാഗം കൂടിയാണ്. തിളങ്ങുന്നതും മനോഹരവുമായ ചര്‍മ്മം വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമില്ല. കുറ്റമറ്റ ചര്‍മ്മത്തിന്, വിപണിയില്‍ ലഭ്യമായ വ്യത്യസ്ത തരം ഉല്‍പ്പന്നങ്ങള്‍ നമ്മള്‍ പരീക്ഷിക്കാറുണ്ട്. തിളക്കമുള്ള ചര്‍മ്മം നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്ന ഏതൊരു ഉല്‍പ്പന്നത്തിലും നമ്മുടെ കണ്ണുകള്‍ ഉടക്കാറുണ്ട്. എന്നാല്‍ നമ്മുടെ ചര്‍മ്മം ആരോഗ്യകരമാകുമ്പോള്‍ അവ സ്വാഭാവികമായി തിളക്കമുള്ളതായി

കലോത്സവ പ്രതിഭകളാണോ? മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശത്തിന് പ്രതിഭാ ക്വട്ടയില്‍ ഒഴിവുണ്ട്; വിശദമായറിയാം

മേമുണ്ട: മേമുണ്ട ഹയര്‍സെക്കഡറി സ്‌കൂളില്‍ കലോത്സവ പ്രതിഭകള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റ് ഒഴിവ്. കലോത്സവ പ്രതിഭകളായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഓരോ ക്ലാസിലും ഒരു കുട്ടിക്ക് വീതമാണ് പ്രവേശനം അനുവദിക്കുന്നത്. സ്‌കൂളില്‍ അഞ്ച് സീറ്റുകളാണ് ഉള്ളത്. താത്പര്യമുള്ളവര്‍ ജൂണ്‍ 14നുള്ളില്‍ സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9497450695, 7994650374.

വടകര സ്വദേശിയായ സെെനികന്റെ സ്വർണ്ണവും പണവും കവർന്ന് മോഷ്ടാവ്; കവർച്ച രാജധാനി എക്സ്പ്രസില്‍ ഡല്‍ഹിയില്‍ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ

വടകര: ട്രെയിൻ യാത്രക്കിടയിൽ വടകര സ്വദേശിയായ സെെനികന്റെ സ്വർണ്ണവും പണവും കവർന്ന് മോഷ്ടാവ്. കൈനാട്ടി സ്വദേശി നിധീഷാണ് കവര്‍ച്ചയ്ക്കിരയായത്. ഡല്‍ഹി -തിരുവനന്തപുരം രാജധാനി എക്സ്പ്രസില്‍ തിങ്കളാഴ്ച്ചയാണ് സംഭവം. ഡല്‍ഹിയില്‍ നിന്നും കുടുംബത്തിനൊപ്പം കോഴിക്കോട്ടേക്കുള്ള യാത്രക്കിടയിലായിരുന്നു സംഭവം. സ്വര്‍ണാഭരണവും പണവുമെടുത്തതിനു ശേഷം മോഷ്ടാവ് ഫോണ്‍ ശൗചാലത്തിലിടുകയായിരുന്നു. പുലര്‍ച്ചെ പന്‍വേലിയിലായിരുന്നു കവര്‍ച്ച നടന്നതെന്ന് ആര്‍മി ഉദ്യോഗസ്ഥനായ നിധീഷ് പറഞ്ഞു.

മോഷ്ടിച്ച ബൈക്കില്‍ കറങ്ങുന്നതിനിടെ കോഴിക്കോട് മൂന്ന് യുവാക്കള്‍ പിടിയില്‍; പ്രതികളില്‍ നിന്നും രണ്ട് ബൈക്ക് കൂടി കണ്ടെടുത്തു

കോഴിക്കോട്: മോഷ്ടിച്ചബൈക്കുമായി നഗരത്തില്‍ സഞ്ചരിച്ച മൂന്നുപേരെ പിടികൂടി. പന്നിയങ്കര സ്വദേശി സൂറത്ത് വീട്ടില്‍ മുഹമ്മദ് റംഷാദ് (32) ഒളവണ്ണസ്വദേശി പയ്യുണ്ണി വീട്ടില്‍ പി.എ. അജ്‌നാസ്(23) അരീക്കാട് സ്വദേശി ഹസ്സന്‍ഭായ് വീട്ടില്‍ പി.എം. ഷംജാദ് (27) എന്നിവരെയാണ് നര്‍ക്കോട്ടിക് സെല്‍ അസി. കമ്മിഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരില്‍നിന്ന് മോഷ്ടിച്ച രണ്ട് ബൈക്കുകള്‍ കൂടി