പ്രദേശത്തുകാരുടെ ചിരകാല സ്വപ്നം യഥാര്‍ത്ഥ്യമായി; വേളത്തെ കൈതക്കല്‍- അമ്പലം റോഡ് യാത്രയ്ക്കായി തുറന്നു


വേളം: ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡായ ഗുളികപ്പുഴയിലെ കൈതക്കല്‍- അമ്പലം റോഡ് പൂര്‍ത്തികരിച്ചു. എം.ജി.എന്‍.ആര്‍.ഇ.ജി ഫണ്ട് 2023-24 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നിര്‍മ്മിച്ചത്. റോഡ് നിര്‍മ്മാണം പൂര്‍ത്തിയായതോട് കൂടി ഈ പ്രദേശത്തുകാരുടെ ചിരകാല സ്വപ്നം യഥാര്‍ത്ഥ്യമായി.

പള്ളിയത്ത് കൈതക്കല്‍ മുക്കില്‍ നടന്ന ചടങ്ങില്‍ വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നെയിമ കുളമുള്ളതില്‍ റോഡ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ബീന കോട്ടേമ്മല്‍ അധ്യക്ഷയായി.

വേളം പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സുമ മലയില്‍, കെ സുരേഷ്, എ.കെ ചിന്നന്‍, കെ.കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍, കൃഷ്ണനുണ്ണി, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ പി.വി രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.