വര്‍ഷങ്ങളായുള്ള കാത്തിരിപ്പ് യാഥാര്‍ത്ഥ്യമായി; കുന്നുമ്മക്കര സൗത്തിലെ ചള്ളയില്‍ മുക്ക്- തോട്ടോളി മുക്ക് റോഡ് നാടിന് സമര്‍പ്പിച്ചു


വടകര: ഏറാമല ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാര്‍ഡായ കുന്നുമ്മക്കര സൗത്തിലെ പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള സ്വപ്‌നം യാഥാര്‍ത്ഥ്യമായി. ചള്ളയില്‍ മുക്ക് തോട്ടോളി മുക്ക് റോഡ് നാടിന് സമര്‍പ്പിച്ചു. നാട്ടുകാര്‍ നിരന്തരമായി ആവശ്യപ്പെട്ടിരുന്ന റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് റോഡ് പൊതു ജനങ്ങള്‍ക്കായ് തുറന്നുകൊടുത്തു.

ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി മിനിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ ടി.എന്‍ റഫീഖ് അധ്യക്ഷത വഹിച്ചു.

എം.കെ രാഘവന്‍ മാസ്റ്റര്‍, ഡോക്ടര്‍ നസീര്‍, വി.കെ വിശ്വന്‍, പി.എം പുരുഷു, ദാമു പാറേമ്മല്‍, റഷീദ് വി.കെ, കുമാരന്‍ കായക്കോത്ത്, ഹസ്സന്‍ പുനത്തില്‍, രാജന്‍ പടിഞ്ഞാറയില്‍, അശോകന്‍ എസ്.കെ, മൊയ്ദു മഠത്തില്‍, മിനിജ എ.കെ എന്നിവര്‍ പങ്കെടുത്തു.