ചാലോട് പള്ളിയില്‍ താഴ റോഡ് പ്രവൃത്തിക്കായി 30 ലക്ഷം രൂപയുടെ ഭരണാനുമതി; നിര്‍മാണ പ്രവൃത്തിക്ക് തുടക്കമായി


എടച്ചേരി: ചാലോട് പള്ളിയില്‍ താഴ റോഡിന്റെ നിര്‍മാണ പ്രവൃത്തിയ്ക്ക് തുടക്കമായി. ഹാര്‍ബര്‍ എഞ്ചിനിയറിങ്ങ് വകുപ്പ് ഭരണാനുമതി നല്‍കിയ 30 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം നടത്തുന്നത്.

പ്രവൃത്തിയുടെ ഉദ്ഘാടനം ഇ.കെ.വിജയന്‍ എംഎല്‍എ നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണത്തില്‍ 10 ലക്ഷം രൂപയുടെയും തൊഴിലുറപ്പ് പദ്ധതിയില്‍ 5 ലക്ഷം രൂപയുടെയും പ്രവൃത്തി നടത്തിയതിന്റെ ബാക്കി ഭാഗത്താണ് പുതിയ പ്രവൃത്തി.

പഞ്ചായത്ത് പ്രസിഡന്റ് പത്മിനി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ കൊയിലോത്ത് രാജന്‍, ബ്ലോക്ക് പഞ്ചായത്ത് വൈ പ്രസിഡന്റ് ടി.കെ.അരവിന്ദാക്ഷന്‍, എടച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാജന്‍, പഞ്ചായത്ത് മെമ്പര്‍മാരായ സതി മാരന്‍ വീട്ടില്‍, കെടി.കെ.രാധ, രാഷ്ടീയ പാര്‍ടി പ്രതിനിധികളായ ശ്രീധരന്‍ എം പി, സന്തോഷ് കക്കാട്ട്, യു.കുമാരന്‍, വളക്കുളം കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.