നാദാപുരത്ത് പ്ലസ് ടു പരീക്ഷാ വിജയികളെ വീട്ടിലെത്തി അഭിനന്ദിച്ച് വാർഡ് മെമ്പർ


നാദാപുരം: പ്ലസ് ടു പരീക്ഷയുടെ ഫലം വന്നു മണിക്കൂറുകൾക്കകം വീട്ടിലെത്തി ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ച് വാർഡ് മെമ്പർ. നാദാപുരം ഗ്രാമപഞ്ചായത്ത് ഇയ്യകോട് രണ്ടാം വാർഡിലെ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയാണ് വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ വീട്ടിലെത്തി ഉപഹാരം നൽകി അനുമോദിച്ചത്.

പി വി സന ഫാത്തിമ, പി പി മുഹമ്മദ് ഫർഹാൻ, ടി പി ഷദ ഫാത്തിമ, പി ഹനം മിർസ, സി കെ നദ ഫാത്തിമ എന്നീ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്.

ചടങ്ങിൽ ഷഹീർ മുറിച്ചാണ്ടി, മഠത്തിൽ അബ്ദുല്ല ഹാജി, അബു ഹാജി കാപ്പാരോട്ട്, ടി വി മുഹമ്മദ്‌, പി വി മുഹമ്മദലി, കേളോത്ത് മുഹമ്മദലി , മഠത്തിൽ റാഷിദ്, ഷഫീക് പറമ്പത്ത്, അസീസ് നാമത്ത്, പി പി ഇബ്രാഹിം കുട്ടി, പി കെ സമീർ എന്നിവർ പങ്കെടുത്തു.