കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി വിദ്യാര്‍ഥിനിയ്ക്ക് ഗുരുതര പരിക്ക്


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി വിദ്യാര്‍ഥിനിയ്ക്ക് ഗുരുതര പരിക്ക്. മാരാമുറ്റം തെരുവിന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ രാവിലെ 9.30ഓടെയായിരുന്നു അപകടം.

വിദ്യാര്‍ഥിനിയുടെ തലയ്ക്കാണ് പരിക്കേറ്റത്. കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് വിദ്യാര്‍ഥിനിയെ ആശുപത്രിയിലെത്തിച്ചത്. പെണ്‍കുട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. Updating..