Category: Koyilandy

Total 4 Posts

കൊയിലാണ്ടിയിൽ വെള്ളം കോരുന്നതിനിടയിൽ വയോധിക കിണറ്റിൽ വീണു, നാട്ടുകാരിറങ്ങി താങ്ങിനിർത്തി, എല്ലാവരെയും പുറത്തെത്തിച്ച് അഗ്നിരക്ഷാ സേന

വടകര: വെള്ളം കോരുന്നതിനിടയിൽ കിണറ്റിൽ വീണ വയോധികയെ രക്ഷിച്ചു. കൊയിലാണ്ടി മുചുകുന്ന് കോറോത്ത് ഹൗസിൽ കാർത്തിയാനി (72) യെയാണ് രക്ഷിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം. വെള്ളം കോരുന്നതിനിടയിൽ അബദ്ധത്തിൽ കപ്പിപൊട്ടി കാർത്തിയാനി കിണറ്റിൽ വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരായ രണ്ട് പേർ ഉടനെ കിണറ്റിലിറങ്ങി കാർത്തിയാനിയെ താങ്ങി നിർത്തി. തുടർന്ന് കൊയിലാണ്ടി

കീഴരിയൂരില്‍ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നും എം.ഡി.എം.എ പിടികൂടി; രണ്ടുപേർ അറസ്റ്റില്‍

കൊയിലാണ്ടി: കീഴരിയൂരില്‍ വീട്ടിനു മുന്നില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നും എം.ഡി.എം.എ പിടികൂടി. കീഴരിയൂര്‍ പട്ടാം പുറത്ത് മീത്തല്‍ സനല്‍ (27) ന്റെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ട KL 18.5681 നമ്പര്‍ കാറില്‍ നിന്നാണ് ലഹരിവസ്തു പിടികൂടിയത്. സനലിനെയും കൂടെയുണ്ടായിരുന്ന നടുവത്തൂർ സ്വദേശി അഫ്സലിനെയും പൊലീസ് അറസ്റ്റു ചെയ്യുകയും കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. 830 മില്ലിഗ്രാം എം.ഡി.എം.എയാണ്

മുരളീധരന്‍ എം.പിയുടെ ഡ്രൈവറും കുടുംബവും അപകടത്തില്‍പ്പെട്ടത് കൊയിലാണ്ടിയില്‍ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ; അപകടത്തില്‍പ്പെട്ട കാര്‍ യാത്രികരായ വടകര സ്വദേശികള്‍ക്കും പരിക്ക്

എലത്തൂര്‍: കോരപ്പുഴ പാലത്തിന് സമീപം കെ.മുരളീധരന്‍ എം.പിയുടെ ഡ്രൈവറായ അതുലും കുടുംബവും അപകടത്തില്‍പ്പെട്ടത് കൊയിലാണ്ടിയില്‍ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ. അര്‍ധരാത്രി കഴിഞ്ഞ് 12.30നായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാര്‍ ഇടിച്ചായിരുന്നു അപകടം. വെസ്റ്റിഹില്‍ ചുങ്കം പണിക്കര്‍ തൊടി എസ്.പി.അതുല്‍, മകന്‍ അന്‍വിക്, അതുലിന്റെ ഭാര്യ മായ (21), മാതാവ് കൃഷ്ണവേണി (52) എന്നിവരാണ്

കൊയിലാണ്ടി കൊല്ലം ചിറക്ക് സമീപം നിയന്ത്രണം വിട്ട പിക്കപ്പ് ഗുഡ്സ് ലോറിയിലിടിച്ച് അപകടം; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

കൊയിലാണ്ടി: കൊല്ലം ചിറക്ക് സമീപം നിയന്ത്രണം വിട്ട പിക്കപ്പ് ഗുഡ്സ് ലോറിയിലിടിച്ച് അപകടം. അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പര്‍ ലോറിയില്‍ എതിരെ വന്ന പിക്കപ്പ് ഗുഡ്സ് ഡിവൈഡറും കടന്ന് ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സംശയിക്കുന്നത്. മുരളി, അഭിലാഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ തൃശൂര്‍