ആരോ ചാടിയെന്ന് സംശയം, ചെയിന്‍ വലിച്ച് യാത്രക്കാര്‍; കൊയിലാണ്ടി ആനക്കുളം റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ നിര്‍ത്തിയിട്ടത് അരമണിക്കൂര്‍


കൊയിലാണ്ടി: ചെയിന്‍ വലിച്ചതിനെ തുടര്‍ന്ന് ആനക്കുളം റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ നിര്‍ത്തിയിട്ടു. ഞായറാഴ്ച്ച വൈകുന്നേരം 5.30ഓടെയാണ് സംഭവം. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസാണ് നിര്‍ത്തിയിട്ടത്.

ട്രെയിനില്‍ നിന്നും ആരോ ചാടി എന്ന സംശയത്തിലാണ് യാത്രക്കാരില്‍ ഒരാള്‍ ചെയിന്‍ വലിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ റെയില്‍വേ പോലീസ് നടത്തിയ തിരച്ചിലില്‍ ഒന്നും കണ്ടെത്തിയിട്ടില്ല.

തുടര്‍ന്ന് ട്രെയിന്‍ യാത്ര തുടരുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ആനക്കുളം റെയില്‍വേ ഗേറ്റ് അരമണിക്കൂറോളം അടച്ചിട്ടു.