Tag: railway

Total 24 Posts

ആരോ ചാടിയെന്ന് സംശയം, ചെയിന്‍ വലിച്ച് യാത്രക്കാര്‍; കൊയിലാണ്ടി ആനക്കുളം റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ നിര്‍ത്തിയിട്ടത് അരമണിക്കൂര്‍

കൊയിലാണ്ടി: ചെയിന്‍ വലിച്ചതിനെ തുടര്‍ന്ന് ആനക്കുളം റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ നിര്‍ത്തിയിട്ടു. ഞായറാഴ്ച്ച വൈകുന്നേരം 5.30ഓടെയാണ് സംഭവം. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസാണ് നിര്‍ത്തിയിട്ടത്. ട്രെയിനില്‍ നിന്നും ആരോ ചാടി എന്ന സംശയത്തിലാണ് യാത്രക്കാരില്‍ ഒരാള്‍ ചെയിന്‍ വലിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ റെയില്‍വേ പോലീസ് നടത്തിയ തിരച്ചിലില്‍ ഒന്നും കണ്ടെത്തിയിട്ടില്ല.

വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; പാലക്കാട് ആർ.പി.എഫ് സംഘം കൊയിലാണ്ടി വെള്ളറക്കാട് എത്തി അന്വേഷണം നടത്തി

കൊയിലാണ്ടി: വന്ദേഭാരത് ട്രെയിനിന് നേരെ വെള്ളറക്കാട് വെച്ച് കല്ലേറുണ്ടായ സംഭവത്തില്‍ പാലക്കാട് ആർ.പി.എഫ് സംഘം വെള്ളറക്കാട് എത്തി അന്വേഷണം നടത്തി. സംഭവത്തില്‍ ലോക്കോ പൈലറ്റ് മൊഴി നല്‍കാത്തതിനെ തുടർന്ന് അന്വേഷണം വഴി മുട്ടി നിന്ന സാഹചര്യത്തിലാണ്‌ പാലക്കാട് നിന്ന് ഡിവിഷണൽ സെക്യൂരിറ്റി കമാന്റിന്റെ നേതൃത്വത്തിൽ ഉയർന്ന ആർ.പി.എഫ് സംഘം വെള്ളറക്കാട് എത്തിയത്‌. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വന്ദേ

അപകടവഴി അടച്ച് റെയിൽവേ; ഒന്തം റോഡിൽ നിന്ന് നഗരസഭാ ഓഫീസിലേക്ക് ഇനി അൽപം വളഞ്ഞ് തന്നെ പോണം

വടകര: മുന്നറിയിപ്പില്ലാതെ ഒന്തം റോഡിൽ നിന്ന് നഗരസഭാ ഓഫീസിലേക്കുള്ള എളുപ്പ വഴി അടച്ച് റെയിൽവേ.  വഴിയടക്കാൻ നേരത്തേ തന്നെ ശ്രമങ്ങൾ നടന്നിരുന്നു. കഴിഞ്ഞ നവംബർ 29 ന് അടക്കാൻ നോക്കിയെങ്കിലും ജനകീയ പ്രതിഷേധത്തെ തുടർന്ന് ആ ശ്രമം റെയിൽവേക്ക് ഉപേക്ഷിക്കേണ്ടി വന്നു. ഈ എളുപ്പവഴിയിലൂടെ നിരവധി ആളുകൾ നിത്യേന റെയിൽ മുറിച്ച് കടക്കാറുള്ളതാണ്. ഇത് ധാരാളം

വാഹനങ്ങള്‍ സുരക്ഷിതവും സൗകര്യപ്രദവുമായ ഇടങ്ങളില്‍ സൂക്ഷിക്കാം; വടകര റെയില്‍വേ സ്റ്റേഷനില്‍ 10,000 ചതുരശ്രമീറ്ററില്‍ പാര്‍ക്കിങ് സ്ഥലം ഒരുങ്ങുന്നു

വടകര: വടകര റെയില്‍വേ് സ്റ്റേഷനില്‍ എത്തുന്ന വാഹനങ്ങള്‍ സൗകര്യത്തോടെ പാര്‍ക്ക് ചെയ്യുന്നതിനായി ഇടം ഒരുങ്ങുന്നു. അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിപ്രകാരം സ്റ്റേഷനില്‍ നടക്കുന്ന വികസന പ്രവൃത്തികളുടെ ഭാഗമായാണ് പാര്‍ക്കിങ് ഒരുക്കുന്നത്. സ്റ്റേഷന്റെ തെക്കുഭാഗത്തായി പതിനായിരം ചതുരശ്രമീറ്ററിലാണ് സൗകര്യം ഏര്‍പ്പെടുത്തുന്നത്. ഇതിനായി ഈ ഭാഗങ്ങളിലെ മരങ്ങളെല്ലാം മുറിച്ചു മാറ്റിയിരിക്കുകയാണ്. വികസനത്തിന്റെ ഭാഗമായാണെങ്കിലും വെട്ടിമാറ്റിയ മരങ്ങള്‍ക്ക് പകരം മരങ്ങള്‍

വടകര റെയില്‍വേ സ്റ്റേഷന് പുതിയ മുഖം നല്‍കാനൊരുങ്ങി 2023; അമൃത് ഭാരത് പദ്ധതിയില്‍ 22 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

വടകര: ഏറെ പഴക്കമുള്ളതും ദിനം പ്രതി നിരവധി യാത്രക്കാരര്‍ ആശ്രയിക്കുന്നതുമായ വടകര റെയില്‍വേ സ്റ്റേഷന്‍ ഇനി പുതിയ പ്രൗഡിയിലേക്ക്. റെയില്‍വേ സ്റ്റേഷന് അടിമുടി മാറ്റം വരുത്തുന്നതും പുതിയ മുഖം നല്‍കുന്നതുമായി 22 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് 2023 ഓടെ വടകര റെയില്‍വേ സ്റ്റേഷനില്‍ തുടക്കം കുറിച്ചിരിക്കുന്നത്. അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വികസനം നടത്തുന്നത്. സ്റ്റേഷന്‍

ബധൽ മാർഗ്ഗമില്ല; വടകര ഒന്തം റെയിൽവെ ക്രോസിംഗ് അടച്ചിടുന്നു, പ്രതിഷേധവുമായി യു.ഡി.എഫ്

വടകര: ഒന്തം റെയിൽ ക്രോസിംഗ് ഭാഗത്ത് നടപ്പാത നിർമ്മിക്കാതെ അടച്ചിടാനുള്ള റയിൽവെയുടെ നീക്കത്തിൽ വടകര മുൻസിപ്പൽ യുഡിഎഫ് കമ്മിറ്റി പ്രതിഷേധിച്ചു. റെയിവെ ഉദ്യേഗസ്ഥർ റെയിൽവെ പോലീസിന്റെ സഹായത്തോടെ വഴി തടസ്സപ്പെടുക്കുന്ന പ്രവൃത്തി, നാട്ടുകാരും ജനപ്രതിനിധികളും തടയുകയായിരുന്നു. ബ്രിട്ടീഷ് കാലം മുതൽ പൊതു ജനങ്ങൾക്ക് ടൗണിൽ എത്താനും, പട്ടണത്തിലുള്ളവർക്ക് നഗരസഭയിലേക്കും താഴെ അങ്ങാടിക്കും എത്താനുള്ള ഒന്തം റോഡ്

നിര്‍മാണ പ്രവൃത്തി തുടങ്ങിയിട്ട് രണ്ടരവര്‍ഷം; പണി പൂര്‍ത്തിയാവാതെ പൂവ്വാടന്‍ഗേറ്റ് അടിപ്പാത, 29ന് ആക്ഷന്‍ കമ്മറ്റിയുടെ ധര്‍ണ

വടകര: വടകര മുനിസിപ്പാലിറ്റിയിലെ പൂവ്വാടന്‍ ഗേറ്റിലെ അടിപ്പാതനിര്‍മാണം രണ്ടരവര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയാവാത്തതില്‍ പ്രതിഷേധവുമായി ആക്ഷന്‍ കമ്മറ്റി. 29ന് ഗേറ്റ് പരിസരത്ത് കര്‍മസമിതിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തും. ധര്‍ണ കെ.കെ. രമ എം.എല്‍.എ. ഉദ്ഘാടനംചെയ്യും. ആധുനികസംവിധാനങ്ങള്‍ ഏറെയുള്ള ഇക്കാലത്ത് ആറുമാസംകൊണ്ട് ചെയ്തുതീര്‍ക്കേണ്ട പ്രവൃത്തിയാണ് രണ്ടരവര്‍ഷം പിന്നിട്ടിട്ടും എങ്ങുമെത്താതെകിടക്കുന്നതെന്ന് കര്‍മസമിതി കുറ്റപ്പെടുത്തി. ഒക്ടോബര്‍ 31നുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കുമെന്ന് റെയില്‍വേ

തിരുവനന്തപുരത്ത് പത്താംക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം: പാറശാല പരശുവയ്ക്കലിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. പളുക്കൽ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഇബ്‌ലീൻ ജോയ് ആണ് മരിച്ചത്. പരശുവയ്ക്കൽ വഴി പോയിരുന്ന ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് റെയിൽവേ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്കൂൾ യൂണിഫോമിലായിരുന്നു വിദ്യാർത്ഥിനിയുടെ മൃതദേഹം കാണപ്പെട്ടത്. സ്കൂൾ

നമ്മുടെ നാട്ടില്‍ നിന്ന് പാര്‍സലുകള്‍ ഇനിയും തീവണ്ടി കയറും; വടകര റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള പാര്‍സല്‍ സര്‍വ്വീസ് നിര്‍ത്തിയ നടപടി റെയില്‍വേ റദ്ദാക്കി

വടകര: വടകര റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പാര്‍സല്‍ സര്‍വ്വീസ് റദ്ദാക്കിയ നടപടി റദ്ദാക്കി റെയില്‍വേ. വടകര ഉള്‍പ്പെടെ കേരളത്തിലെ ഒമ്പത് റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് പാര്‍സല്‍ സര്‍വ്വീസ് നിര്‍ത്തിയ നടപടിയാണ് റെയില്‍വേ ഇപ്പോള്‍ പിന്‍വലിച്ചത്. മെയ് 24 മുതലാണ് റെയില്‍വേ ഈ സ്റ്റേഷനുകളിലെ പാര്‍സല്‍ സര്‍വ്വീസ് നിര്‍ത്തലാക്കിയത്. വടകരയ്ക്ക് പുറമെ കൊയിലാണ്ടി, മാഹി, കുറ്റിപ്പുറം, പട്ടാമ്പി,

‘യാത്രക്കാരുടെ ശ്രദ്ധക്ക്’; രാത്രിയിലെ പാട്ടും, ഫോണ്‍വിളിയും, ബഹളങ്ങളും നിരോധിച്ച് റെയില്‍വേ

ന്യൂഡല്‍ഹി: ട്രെയിനിലെ രാത്രിയാത്രകള്‍ അച്ചടക്കപൂര്‍ണമാക്കാന്‍ മാര്‍ഗദിര്‍ദേശവുമായി റെയില്‍വേ. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് രാത്രി പത്ത് മണിക്കുശേഷം നിരവധി നിയമങ്ങള്‍ യാത്രികള്‍ പാലിക്കേണ്ടതുണ്ട്. രാത്രി 10നുശേഷം യാത്രക്കാര്‍ ഉച്ചത്തില്‍ സംസാരിക്കാനോ, പാട്ട് കേള്‍ക്കാനോ, ലൈറ്റുകള്‍ തെളിക്കാനോ പാടില്ലെന്ന് നിയമം പറയുന്നു. അതത് സീറ്റുകളിലോ കമ്പാര്‍ട്ടുമെന്റുകളിലോ കോച്ചുകളിലോ ഉള്ള യാത്രക്കാര്‍ക്ക് രാത്രിയില്‍ ഇയര്‍ഫോണില്ലാതെ ഉയര്‍ന്ന ശബ്ദത്തില്‍ മൊബൈലില്‍ സംസാരിക്കാനോ