കോഴിക്കോട് നഗരത്തില്‍ എംഡിഎംഎ വേട്ട; പതിനെട്ടുകാരിയും യുവാവും പിടിയില്‍


കോഴിക്കോട്: നഗരത്തില്‍ 49 ഗ്രാം എംഡിഎംഎയുമായി പതിനെട്ടുകാരി ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍. നല്ലളം സ്വദേശി ഷംജാദ്, കര്‍ണാടക സ്വദേശിനി സഞ്ജന എന്നിവരാണ് അറസ്റ്റിലായത്.

മെഡിക്കല്‍ കോളജ് പൊലീസും നാര്‍കൊടിക് ഷാഡോ സംഘവുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. മിംമ്‌സ് ആശുപത്രിക്ക് സമീപത്തെ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

കര്‍ണ്ണാടകയില്‍ ജോലി ചെയ്യുന്ന ഷംജാദ് അവിടെ നിന്നും എംഡിഎംഎ കോഴിക്കോടെത്തിച്ച് ചില്ലറ വില്‍പന നടത്തുന്നതായാണ് വിവരം. ഹോട്ടല്‍ മുറികള്‍ കേന്ദ്രീകരിച്ചായിരുന്നു വില്‍പന.