Tag: Arrest

Total 212 Posts

കാറിന്റെ സീറ്റ് കവറിനുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ചു; വിൽപ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് ചേരാപുരം സ്വദേശികൾ അറസ്റ്റിൽ

തൊട്ടിൽപ്പാലം: മാരക ലഹരി മരുന്നായ എം.ഡി.എം.എ യും കഞ്ചാവുമായി രണ്ട് പേർ പോലീസ് പിടിയിൽ. ചേരാപുരം തട്ടാൻകണ്ടി വീട്ടിൽ സിറാജ് (43), പടിക്കൽ വീട്ടിൽ സജീർ (31) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 96.680 ഗ്രാം എം ഡി എം എ, 9.300ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. കോഴിക്കോട് റൂറൽ എസ്.പി ഡോ. അർവിന്ദ് സുകുമാറിന്റെ

പട്ടാമ്പി നേര്‍ച്ച കാണാനെത്തിയ സുഹൃത്തുക്കളുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു; കോഴിക്കോട് സ്വദേശിയായ യുവാവ് റെയില്‍വേ സ്റ്റേഷനില്‍ പിടിയില്‍

കോഴിക്കോട്: പട്ടാമ്പി നേര്‍ച്ചക്കിടെ സുഹൃത്തുക്കളായ മൂന്ന് പേരുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന പ്രതി പിടിയില്‍. കോഴിക്കോട് നടക്കാവ് പരിന്റപുരക്കല്‍ വീട്ടില്‍ ഷാഹുല്‍ (28) ആണ് തൃത്താല പോലീസിന്റെ പിടിയിലായത്. നേര്‍ച്ച കാണാനെത്തിയ സുഹൃത്തുക്കളായ മൂന്ന് പേര്‍ തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ ഇരുചക്ര വാഹനത്തിനകത്ത് സൂക്ഷിച്ചുവെക്കുകയായിരുന്നു. മൂവരും വാഹനത്തിനകത്ത് മൊബൈല്‍ ഫോണ്‍ വെക്കുന്നത് മോഷ്ടാവ് കാണുകയും പിന്നീട്

പതിനഞ്ചുകാരനു നേരെ പ്രകൃതിവുരുദ്ധപീഡന ശ്രമം; ആയഞ്ചേരി സ്വദേശിയായ വയോധികന്‍ പിടിയില്‍

നാദാപുരം: പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചെന്ന കേസില്‍ വയോധികന്‍ അറസ്റ്റില്‍. ആയഞ്ചേരി ചിറക്കല്‍ താഴകുനി മൂര്‍ച്ചിലോട്ട് ബാലനാ(62)ണ് പിടിയിലായത്. പ്രതിയെ നാദാപുരം പോലീസ് അറസ്റ്റുചെയ്തു. എസ്.എസ്.എല്‍.സി  പരീക്ഷയ്ക്ക് പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന വിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

ബലാത്സംഗക്കേസില്‍ ജാമ്യം വാങ്ങി ഒളിവില്‍ പോയി; 10 വര്‍ഷത്തിന് ശേഷം പ്രതി പേരാമ്പ്ര പോലീസിന്റെ പിടിയില്‍

പേരാമ്പ്ര: ബലാത്സംഗ കേസില്‍ ജാമ്യം വാങ്ങി ഒളിവില്‍പ്പോയ പ്രതി പത്ത് വര്‍ഷത്തിനു ശേഷം പിടിയില്‍. കാഞ്ഞങ്ങാട് മടിക്കൈ സ്വദേശിയായ അരയില്‍ കണ്ടം കുട്ടിച്ചാല്‍ ഷംസുദ്ദീന്‍ (55) ആണ് പേരാമ്പ്ര പോലീസിന്റെ പിടിയിലായത്. 2008ല്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസില്‍ കോടതിയില്‍ നിന്ന് ജാമ്യം വാങ്ങിയ പ്രതി പിന്നീട് പല സ്ഥലങ്ങളിലായി ഒളിവില്‍ താമസിക്കുകയായിരുന്നു. ഇതിനിടെ കാസര്‍ഗോഡ്

കോഴിക്കോട് നഗരത്തില്‍ എംഡിഎംഎ വേട്ട; പതിനെട്ടുകാരിയും യുവാവും പിടിയില്‍

കോഴിക്കോട്: നഗരത്തില്‍ 49 ഗ്രാം എംഡിഎംഎയുമായി പതിനെട്ടുകാരി ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍. നല്ലളം സ്വദേശി ഷംജാദ്, കര്‍ണാടക സ്വദേശിനി സഞ്ജന എന്നിവരാണ് അറസ്റ്റിലായത്. മെഡിക്കല്‍ കോളജ് പൊലീസും നാര്‍കൊടിക് ഷാഡോ സംഘവുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. മിംമ്‌സ് ആശുപത്രിക്ക് സമീപത്തെ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കര്‍ണ്ണാടകയില്‍ ജോലി ചെയ്യുന്ന ഷംജാദ് അവിടെ നിന്നും എംഡിഎംഎ

കാപ്പ ലംഘിച്ച് നാട്ടിലെത്തി; യുവാവ് എടച്ചേരി പോലീസിന്റെ പിടിയില്‍

ഓര്‍ക്കാട്ടേരി: കാപ്പ ചുമത്തി നാടുകടത്തിയ പ്രതി നിയമം ലംഘിച്ച് നാട്ടിലെത്തി. തുടര്‍ന്ന് പോലീസ് അറസ്റ്റുചെയ്തു. കുറിഞ്ഞാലിയോട് സ്വദേശി പനോളി ഫിറോസാണ് (32) പടിയിലായത്. ഒട്ടേറെ ക്രിമിനല്‍ക്കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് മാസങ്ങള്‍ക്കുമുമ്പാണ് ഇയാളെ നാടുകടത്തിയത്. എടച്ചേരി സി.ഐ സുധീര്‍ കല്ലന്റെ നേതൃത്വത്തലുള്ള സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്.

കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കി മയക്കുമരുന്ന് നല്‍കി; യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയ കേസില്‍ യുവാവ് അറസ്റ്റില്‍. മാവിലായി സ്വദേശി സാന്‍ലിത്തിനെ (29) ആണ് എടക്കാട് പോലീസ് ബെംഗളൂരുവില്‍ പിടികൂടിയത്. പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കിയ ശേഷം മയക്കുമരുന്ന് നല്‍കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി നാടുവിട്ടു. മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിനൊടുവിലാണ് മൂന്ന് മാസത്തിനുശേഷം പ്രതി പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ

അയൽവാസിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഇടിക്കട്ടയും വടിയും ഉപയോഗിച്ച് വീട്ടുകാരെ മര്‍ദിച്ചു; യുവാവ് പെരുവണ്ണാമൂഴി പോലീസിന്റെ പിടിയില്‍

പെരുവണ്ണാമൂഴി: മുതുകാട് ചെങ്കോട്ടക്കൊല്ലിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടുകാര്‍ക്കു നേരെ അക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. അമ്പലക്കുന്നേല്‍ ബബീഷിനെ (33) ആണ് പെരുവണ്ണാമൂഴി പോലീസ് അറസ്റ്റുചെയ്തത്. സമീപവാസിയായ അമ്പലകുന്നേല്‍ സോമന്റെ വീട്ടില്‍ അക്രമം നടത്തി എന്ന കേസിലാണ് നടപടി. ഫെബ്രുവരി 26ന് രാത്രി ഒമ്പതോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സോമന്‍ വീട്ടിലെ കോലായില്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍

എക്‌സൈസ് പരിശോധന; കഞ്ചാവ് കൈവശംവെച്ചതിന് പാലേരിയില്‍ യുവാവ് പിടിയില്‍

പാലേരി: കഞ്ചാവ് കൈവശം വെച്ച കേസില്‍ ബീഹാറി സ്വദേശി പിടിയില്‍. ബിഹാര്‍ ചമ്പാരന്‍ സ്വദേശിയായ അബ്ദുള്ള ദേവനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. പാലേരി പാറക്കടവ് വെച്ച് കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് ഇയാളെ പേരാമ്പ്ര എക്സൈസ് സര്‍ക്കിള്‍ ഇന്‍പെക്ടറും പാര്‍ട്ടിയും കണ്ടു പിടിച്ച് കേസെടുക്കുകയായിരുന്നു. പാര്‍ട്ടിയില്‍ അസി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബു,

ബാലുശ്ശേരിയില്‍ തലയ്ക്ക് പരിക്കേറ്റ് വീട്ടമ്മ മരിച്ച സംഭവം; മകന്‍ അറസ്റ്റില്‍

ബാലുശ്ശേരി: തലയ്ക്ക് പരിക്കേറ്റ് വീട്ടമ്മ മരിച്ച സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. ഉണ്ണികുളം കരിയാത്തന്‍കാവ് സ്വദേശിനിയായ കുന്നുമ്മല്‍ ഗോവിന്ദന്റെ ഭാര്യ അമ്മിണി (53) മരിച്ച സംഭവത്തിലാണ് മകന്‍ മണികണ്ഠന്‍ (31) അറസ്റ്റിലായത്. ഈ മാസം 20 ാം തിയ്യതിയാണ് കേസിന് ആസ്പദമായ സംഭവം. കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ച് പരിഹരിക്കുന്നതിനായി ബന്ധുക്കള്‍ ഇവരുടെ വീട്ടില്‍ എത്തിയിരുന്നു. തുടര്‍ന്ന്