കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കി മയക്കുമരുന്ന് നല്‍കി; യുവാവ് അറസ്റ്റില്‍


കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയ കേസില്‍ യുവാവ് അറസ്റ്റില്‍. മാവിലായി സ്വദേശി സാന്‍ലിത്തിനെ (29) ആണ് എടക്കാട് പോലീസ് ബെംഗളൂരുവില്‍ പിടികൂടിയത്.

പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കിയ ശേഷം മയക്കുമരുന്ന് നല്‍കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി നാടുവിട്ടു. മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിനൊടുവിലാണ് മൂന്ന് മാസത്തിനുശേഷം പ്രതി പിടിയിലായത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എടക്കാട് എസ്.ഐ ഖലീലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കസ്റ്റഡിയിലെടുത്തത്.