എക്‌സൈസ് പരിശോധന; കഞ്ചാവ് കൈവശംവെച്ചതിന് പാലേരിയില്‍ യുവാവ് പിടിയില്‍


പാലേരി: കഞ്ചാവ് കൈവശം വെച്ച കേസില്‍ ബീഹാറി സ്വദേശി പിടിയില്‍. ബിഹാര്‍ ചമ്പാരന്‍ സ്വദേശിയായ അബ്ദുള്ള ദേവനാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. പാലേരി പാറക്കടവ് വെച്ച് കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് ഇയാളെ പേരാമ്പ്ര എക്സൈസ് സര്‍ക്കിള്‍ ഇന്‍പെക്ടറും പാര്‍ട്ടിയും കണ്ടു പിടിച്ച് കേസെടുക്കുകയായിരുന്നു.

പാര്‍ട്ടിയില്‍ അസി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍ അനൂപ് കുമാര്‍ എസ്. ഷബീര്‍ എം പി എന്നിവര്‍ പങ്കെടുത്തു.