Tag: Arrest

Total 212 Posts

മലഞ്ചരക്കുകടയില്‍നിന്ന് അടയ്ക്കമോഷണം; മുയിപ്പോത്ത് സ്വദേശിയായ യുവാവ് അറസ്റ്റില്‍

പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പ്ര അങ്ങാടിയിലുള്ള മലഞ്ചരക്കുകടയില്‍നിന്ന് അടയ്ക്ക മോഷ്ടിച്ച പ്രതി അറസ്റ്റില്‍. മുയിപ്പോത്ത് വലിയപറമ്പില്‍ ഫെബിന്‍ ഷഹബാസാണ് (22) അറസ്റ്റിലായത്. 14,000 രൂപ വിലവരുന്ന 45 കിലോഗ്രാം അടയ്ക്കയാണ് ഇയാള്‍ മോഷണം നടത്തിയത്. ഈ മാസം 16നാണ് മോഷണം നടന്നത്. അടയ്ക്ക വിറ്റ സ്ഥാപനത്തില്‍ എത്തിച്ച് തിരിച്ചറിഞ്ഞ് കളവുമുതല്‍ വീണ്ടെടുത്തു. വടകര, പേരാമ്പ്ര, കൂരാച്ചുണ്ട്

പിടിച്ചെടുത്തത് 16 വെടിയുണ്ടകളും 755 മെറ്റല്‍ ബോളുകളും; തിരുവമ്പാടിയില്‍ വെടിയുണ്ടകളുമായി യുവാവ് അറസ്റ്റില്‍

താമരശ്ശേരി: തിരുവമ്പാടിയില്‍ തോക്കില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളുമായി യുവാവ് പൊലീസിന്റെ പിടിയില്‍. പാമ്പിഴഞ്ഞപാറ സ്വദേശി ആനന്ദ് രാജാണ് അറസ്റ്റിലായത്. തോക്കില്‍ ഉപയോഗിക്കുന്ന 16 വെടിയുണ്ടകളും 755 മെറ്റല്‍ ബോളുകളും പ്രതിയുടെ വീട്ടില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു. ആം ആക്ട് പ്രകാരമുള്ള വിവിധ വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. പോലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍

ചാലിയാര്‍ പുഴയില്‍ പതിനേഴുകാരിയുടെ മരണം; പീഡനത്തിനിരയാക്കിയെന്ന കേസില്‍ കരാട്ടെ മാസ്റ്റര്‍ അറസ്റ്റില്‍

കോഴിക്കോട്: ചാലിയാര്‍പ്പുഴയില്‍ 17 കാരിയുടെ മൃതദേഹം കണ്ടെത്തിയസംഭവത്തില്‍ കരാട്ടെ അധ്യാപകന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയെ കരാട്ടെ പരിശീലിപ്പിച്ചിരുന്ന അധ്യാപകനായ സിദ്ധീഖ് അലിയാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ കരാട്ടെ മാസ്റ്റര്‍ പീഡനത്തിന് ഇരയാക്കിയെന്ന കുടുംബത്തിന്റെ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച്ച രാത്രിയാണ് കേസുമായി ബന്ധപ്പെട്ട് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കരാട്ടെ അധ്യാപകന്‍

ലൈസന്‍സില്ലാതെ പടക്കം കടത്തി; വടകരയില്‍ 128 കിലോ പടക്കവുമായി ലോറി ഡ്രൈവര്‍ പിടിയില്‍

വടകര: ശിവകാശിയില്‍നിന്ന് മിനിലോറിയില്‍ കടത്തുകയായിരുന്ന 128 കിലോ പടക്കവുമായി ലോറി ഡ്രൈവര്‍ അറസ്റ്റില്‍. ഈറോഡ് സ്വദേശി യാസീനെ (46)യാണ് വടകര എസ്.ഐ. കെ മുരളീധരന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ലൈസന്‍സില്ലാതെ പടക്കം സൂക്ഷിച്ചതിനും കടത്തിയതിനുമാണ് കേസെടുത്തത്. ഞായറാഴ്ച്ച ഉച്ചയോടെ ദേശീയപാതയില്‍ വാഹനപരിശോധന നടത്തവേ കരിമ്പനപ്പാലത്തിനു സമീപത്തുനിന്നാണ് വാഹനം പിടികൂടിയത്. പിടിച്ചെടുത്ത പടക്കങ്ങള്‍ തലശ്ശേരിയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നാണ് ഡ്രൈവര്‍ നല്‍കിയ

വില്‍പനയ്ക്കായി സൂക്ഷിച്ച നാടന്‍ ചാരായവുമായി പെരുവണ്ണാമൂഴി സ്വദേശി പിടിയില്‍

പെരുവണ്ണാമൂഴി: വില്‍പനയ്ക്കായി സൂക്ഷിച്ച അഞ്ചര ലിറ്റര്‍ നാടന്‍ ചാരായവുമായി പെരുവണ്ണാമൂഴി സ്വദേശിയെ പോലീസ് പിടികൂടി. പെരുവണ്ണാമൂഴി മാത്തൂര് സ്വദേശി കാലായില്‍ തോമസ്സനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച്ച രാലിലെയാണ് സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പേരാമ്പ്ര ഡിവൈഎസ്പി കെ.എം ബിജുവിന്റെ നിര്‍ദ്ദേശപ്രകാരം ഡിവൈഎസ്പി സ്‌ക്വാഡും പെരുവണ്ണാമൂഴി എസ്.ഐ ജിതിന്‍വാസിന്റെ നേതൃത്വത്തിലുള്ള

പിഷാരികാവ് ക്ഷേത്രത്തിലേക്ക് പോവുന്നതിനിടെ കൊയിലാണ്ടി സ്വദേശിയുടെ സ്വര്‍ണമാല പിടിച്ചുപറിച്ച കേസ്; കണ്ണൂര്‍ സ്വദേശികളായ യുവാക്കള്‍ പിടിയില്‍

കൊയിലാണ്ടി: കൊല്ലത്ത് വെച്ച് സ്ത്രീയുടെ രണ്ട് പവന്‍ വരുന്ന സ്വര്‍ണമാല പിടിച്ചു പറിച്ച കേസില്‍ കണ്ണൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍. മയ്യില്‍ പുത്തന്‍പുരയില്‍ ഹൗസില്‍ സനിത്ത്(26), നാറാത്ത് പുലിയൂറുമ്പില്‍ അതുല്‍ ബാബു(24) എന്നിവരെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്ത് വച്ചാണ് പ്രതികള്‍ പോലീസ് പിടിയിലായത്. ഫെബ്രുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവം. വൈകുന്നേരം

വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം; പോക്സോ കേസില്‍ പേരാമ്പ്ര ചങ്ങരോത്ത് സ്വദേശിയായ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍

പേരാമ്പ്ര: 12കാരിയായ വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമവും നഗ്‌നതാ പ്രദര്‍ശനവും നടത്തിയെന്ന കേസില്‍ പേരാമ്പ്ര ചങ്ങരോത്ത് സ്വദേശിയായ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍. സൂപ്പിക്കട എള്ളുപറമ്പില്‍ ഇ.പി സിദ്ദീഖ് (48) ആണ് അറസ്റ്റിലായത്. കൂത്താളിയില്‍വെച്ച് ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം നന്നത്. പേരാമ്പ്ര ഇന്‍സ്പെക്ടര്‍ എം.എ സന്തോഷ്, സി.എം സുനില്‍കുമാര്‍, ശ്രീജിത്ത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പോക്സോ

വടകര പുത്തൂരില്‍ മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

വടകര: പുത്തൂരില്‍ മാരക ലഹരിമരുന്നായ 6.5 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. ബേപ്പൂര്‍ നടുവട്ടം കാഞ്ഞിരമൂട്ടിൽ ബബീഷ് (39) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച്ച പുലര്‍ച്ചയോടെയാണ് എസ്.ഐ മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുകയാണെന്ന് പോലീസ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു. എസ്.ഐ മനോജന്‍, എസ്.സി.പി.ഒ റനീഷ്, സി.പി.ഒ

കസ്റ്റംസിനെ വെട്ടിച്ച് ക്യാപ്സ്യൂള്‍ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച് 1.15 കോടിയുടെ സ്വര്‍ണം കടത്തി; കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് രണ്ടുപേര്‍ പോലീസിന്റെ പിടിയില്‍

കോഴിക്കോട്: കസ്റ്റംസിനെ വെട്ടിച്ച് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം കേരളാ പൊലീസ് പിടികൂടി. തിരൂര്‍ സ്വദേശി റിംനാസ് ഖമറിന്റെ ശരീരത്തില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. ഇയാളെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയ പാലക്കാട് ആലത്തൂര്‍ സ്വദേശി റിംഷാദിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഏതാണ്ട് 1.15 കോടി രൂപ വിലവരുന്ന ഒന്നേ കാല്‍ കിലോ സ്വര്‍ണമാണ് ക്യാപ്സ്യൂള്‍ രൂപത്തിലാക്കി കടത്തിയത്.

നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസിലേല്‍പ്പിച്ചു; സ്‌കൂട്ടറില്‍ കടത്തിയ 18 കുപ്പി മാഹി മദ്യവുമായി തിക്കോടി സ്വദേശിയായ യുവാവ് പിടിയില്‍

പയ്യോളി: തിക്കോടിയില്‍ മദ്യം കടത്തിയ യുവാവിനെ പോലീസ് പിടികൂടി. തിക്കോടി പാലോളി വീട്ടില്‍ ജാന്‍ ചന്ദ്രനെയാണ് പയ്യോളി പോലീസ് പിടികൂടിയത്. ബുധനാഴ്ച്ച രാവിലെ 10.30 യോടെയാണ് സംഭവം. മാഹി നിര്‍മ്മിത 500 മില്ലി ലിറ്ററിന്റെ 18 കുപ്പികളാണ് യുവാവില്‍ നിന്നും പിടികൂടിയത്. തിക്കോടി കോടിക്കല്‍ കടപ്പുറത്ത് വച്ച് സ്‌കൂട്ടറില്‍ സുക്ഷിച്ച മദ്യാവുമായെത്തിയ യുവാവിനെ നാട്ടുകാര്‍ തടഞ്ഞ്