നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസിലേല്‍പ്പിച്ചു; സ്‌കൂട്ടറില്‍ കടത്തിയ 18 കുപ്പി മാഹി മദ്യവുമായി തിക്കോടി സ്വദേശിയായ യുവാവ് പിടിയില്‍


പയ്യോളി: തിക്കോടിയില്‍ മദ്യം കടത്തിയ യുവാവിനെ പോലീസ് പിടികൂടി. തിക്കോടി പാലോളി വീട്ടില്‍ ജാന്‍ ചന്ദ്രനെയാണ് പയ്യോളി പോലീസ് പിടികൂടിയത്. ബുധനാഴ്ച്ച രാവിലെ 10.30 യോടെയാണ് സംഭവം.

മാഹി നിര്‍മ്മിത 500 മില്ലി ലിറ്ററിന്റെ 18 കുപ്പികളാണ് യുവാവില്‍ നിന്നും പിടികൂടിയത്. തിക്കോടി കോടിക്കല്‍ കടപ്പുറത്ത് വച്ച് സ്‌കൂട്ടറില്‍ സുക്ഷിച്ച മദ്യാവുമായെത്തിയ യുവാവിനെ നാട്ടുകാര്‍ തടഞ്ഞ് വച്ച് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി സ്‌കൂട്ടറടക്കം ക്സറ്റഡിയിലെടുത്തു. തുടര്‍ന്ന് യുവാവിനെ കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.