മാപ്പിളപ്പാട്ട് ഗായകനും ആകാശവാണി ആര്‍ട്ടിസ്റ്റുമായിരുന്ന കോട്ടക്കല്‍ അബ്ദുറഹ്‌മാന്‍ അന്തരിച്ചു


പയ്യോളി: മാപ്പിളപ്പാട്ട് ഗായകനും ആകാശവാണി ആര്‍ട്ടിസ്റ്റുമായിരുന്ന കോട്ടക്കല്‍ അബ്ദുറഹ്‌മാന്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

കോഴിക്കോട് ആകാശവാണി നിലയത്തില്‍ ഏറെക്കാലം മാപ്പിളപ്പാട്ട് ആലപിച്ചിരുന്നു. മലബാർ മാപ്പിള കലാ സാഹിത്യ വേദി പ്രസിഡന്റ്, പയ്യോളി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ്, കോട്ടക്കൽ ശാഖ യൂത്ത് ലീഗ് പ്രസിഡന്റ്, ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ സെക്രട്ടറി എന്നീ നിലളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. സ്ക്കൂൾ യുവജനോത്സവങ്ങളിൽ
മാപ്പിളപ്പാട്ടു മത്സരങ്ങളിൽ വിധികർത്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

ഭാര്യമാർ: നഫീസ, റംല. മകൾ: നമീറ രഹ്ന. മരുമകൻ: നൗഷാദ് കുറ്റ്യാടി. സഹോദരങ്ങൾ: മുസ്തഫ, അബ്ദു, ആയിശ, കരീം.