നാദാപുരം സ്വദേശി അബുദാബിയിൽ അന്തരിച്ചു


നാദാപുരം: നാദാപുരം സ്വദേശിയായ മധ്യവയസ്കൻ അബുദാബിയിൽ അന്തരിച്ചു. ചാലപ്പുറത്തെ കൊച്ചേന്റവിട അയ്യൂബ് ആണ് മരിച്ചത്. അമ്പത് വയസായിരുന്നു.

പരേതനായ കൊച്ചേന്റവിട ഇബ്രാഹിം ഹാജിയുടെയും ഹലീമ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: റംല (മുതുവടത്തൂർ)
മക്കൾ: അംറാസ് ( എം ബി ബി എസ് വിദ്യാർഥി ആലുവ മെഡിക്കൽ കോളേജ് ), അഫിൻ (പ്ലസ് ടു വിദ്യാർഥി)

സഹോദരങ്ങൾ: സലീം, ഫൈസൽ, നഫീസു, സുലൈഖ, റസീന, പരേതരായ അമ്മദ്, അബ്ദുല്ല, കുഞ്ഞാലി.

മയ്യിത്ത് നിസ്കാരം ഇന്ന് (ബുധൻ) രാത്രി 10 മണിക്ക് മുദാക്കര ജുമാമസ്ജിദിൽ