‘തെരഞ്ഞെടുപ്പിലെ പരാജയം മുന്നില്‍കണ്ട്‌ മോദി സർക്കാർ പൗരത്വ ഭേദഗതി ബില്ല് പോലെയുള്ള വർഗീയ അജണ്ടകൾ നടപ്പിലാക്കുന്നു’; വടകരയില്‍ എസ്.ഡി.പി.ഐയുടെ പ്രതിഷേധം


വടകര: പൗരത്വ ഭേദഗതി ബില്ല് നടപ്പിലാക്കിയതിനെതിരെ എസ്.ഡി.പി.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ജില്ലാ കമ്മിറ്റി അംഗം ഷംസീർ ചോമ്പാല മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

”അടിസ്ഥാന വികസനം പോലും നടപ്പിലാക്കാത്ത ഭരണ കൂടെത്തിനെതിരെയുള്ള ചോദ്യങ്ങളെ മറികടക്കാൻ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പരാജയ ഭീതിപൂണ്ട നരേന്ദ്രമോദി സർക്കാർ പൗരത്വ ബില്ല് പോലെയുള്ള വർഗീയ അജണ്ടകൾ നടപ്പിലാക്കുന്നതെന്നും ഇതിനെതിരെ മുഴുവൻ ജനാധിപത്യ മതേതര വിശ്വാസികളും തെരുവിൽ ഇറങ്ങി പ്രതിഷേധിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഷംസീർ ചോമ്പാല പറഞ്ഞു.

ജില്ലാ കമ്മിറ്റി അംഗം ഷറഫുദ്ധീൻ വടകര, കുറ്റ്യാടി മണ്ഡലം പ്രസിഡന്റ്‌ സാദിഖ് പി.കെ, നദീർ മാസ്റ്റർ, ബഷീർ കെ.കെ എന്നിവര്‍ സംസാരിച്ചു.