വില്‍പനയ്ക്കായി സൂക്ഷിച്ച നാടന്‍ ചാരായവുമായി പെരുവണ്ണാമൂഴി സ്വദേശി പിടിയില്‍


പെരുവണ്ണാമൂഴി: വില്‍പനയ്ക്കായി സൂക്ഷിച്ച അഞ്ചര ലിറ്റര്‍ നാടന്‍ ചാരായവുമായി പെരുവണ്ണാമൂഴി സ്വദേശിയെ പോലീസ് പിടികൂടി. പെരുവണ്ണാമൂഴി മാത്തൂര് സ്വദേശി കാലായില്‍ തോമസ്സനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച്ച രാലിലെയാണ് സംഭവം.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പേരാമ്പ്ര ഡിവൈഎസ്പി കെ.എം ബിജുവിന്റെ നിര്‍ദ്ദേശപ്രകാരം ഡിവൈഎസ്പി സ്‌ക്വാഡും പെരുവണ്ണാമൂഴി എസ്.ഐ ജിതിന്‍വാസിന്റെ നേതൃത്വത്തിലുള്ള പോലീസുമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ദിവസം പെരുവണ്ണാമൂഴി പ്രദേശത്ത് നടത്തിയ പോലീസ് റെയ്ഡില്‍ വാഷും വാറ്റുപകരണങ്ങളും ചാരായവും കണ്ടെത്തി നശിപ്പിച്ചിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്നും ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പേരാമ്പ്ര ഡിവൈഎസ്പി അറിയിച്ചു.