കാട്ടാനശല്യം; വിലങ്ങാട് ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി യൂത്ത് കോണ്‍ഗ്രസ്


വാണിമേല്‍: കാട്ടാനശല്യം രൂക്ഷമായ വിലങ്ങാട് മലയോരത്തെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിലങ്ങാട് ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

വിലങ്ങാട് ടൗണില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് വനംവകുപ്പ് ഓഫീസ് പരിസരത്ത് വെച്ച് കുറ്റ്യാടി പോലീസ് തടഞ്ഞു. മാര്‍ച്ച് ഡി.സി.സി. ജനറല്‍ സെക്രട്ടറി പ്രമോദ് കക്കട്ടില്‍ ഉദ്ഘാടനം ചെയ്തു. നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് അനസ് നങ്ങാണ്ടി അധ്യക്ഷനായി.

കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രവീഷ് വളയം, എന്‍.കെ. മുത്തലിബ്, ജോസ് ഇരുപ്പക്കാട്ട്, ഷെബി സെബാസ്റ്റ്യന്‍, ജയേഷ്‌കുമാര്‍, അര്‍ജുന്‍ കായക്കൊടി, സുശാന്ത് വളയം, സുനില്‍ കാവുന്തറ, ബിപിന്‍ തോമസ്, തോമസ് മാത്യൂ, ഷിജിന്‍ ലാല്‍, ജോണ്‍ കെ.തോമസ്, സിദ്ധാര്‍ഥ് എന്നിവര്‍ സംസാരിച്ചു.