Tag: march

Total 12 Posts

കാട്ടാനശല്യം; വിലങ്ങാട് ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി യൂത്ത് കോണ്‍ഗ്രസ്

വാണിമേല്‍: കാട്ടാനശല്യം രൂക്ഷമായ വിലങ്ങാട് മലയോരത്തെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിലങ്ങാട് ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. വിലങ്ങാട് ടൗണില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് വനംവകുപ്പ് ഓഫീസ് പരിസരത്ത് വെച്ച് കുറ്റ്യാടി പോലീസ് തടഞ്ഞു. മാര്‍ച്ച് ഡി.സി.സി. ജനറല്‍ സെക്രട്ടറി പ്രമോദ് കക്കട്ടില്‍ ഉദ്ഘാടനം ചെയ്തു.

വെള്ളികുളങ്ങര സ്വദേശി മുഹമ്മദ് ഹൈദിന്‍ സലാഹിന്റെ മരണം; ആക്ഷന്‍ കമ്മിറ്റി ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ ജനരോഷമിരമ്പി

വടകര: വെള്ളികുളങ്ങരയിലെ അഞ്ചുവയസുകാരന്‍ മുഹമ്മദ് ഹൈദിന്‍ സലാഹിന്റെ മരണത്തില്‍ രോഷവുമായി വടകര സീയം ആശുപത്രിയിലേക്ക് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ മാര്‍ച്ച് നടത്തി. കുട്ടിയുടെ മരണവുമായ ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് സംഘടിപ്പിച്ച മാര്‍ച്ചില്‍ നിരവധിപേര്‍ പങ്കെടുത്തു. അഞ്ചുവിളക്ക് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് വീരഞ്ചേരിയില്‍ സീയം ആശുപത്രി പരിസരത്ത് പോലീസ് തടഞ്ഞു. വടകര ബ്ലോക്ക്

‘വടകരയിലെ വ്യാപാരവളര്‍ച്ചയ്ക്ക് അനുകൂലസാഹചര്യം ഒരുക്കുക’; നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ചുമായി വ്യാപാരികള്‍

വടകര: വ്യാപാരമേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ചുമായി വ്യാപാരികള്‍. വടകര നഗരസഭാ ഓഫീസിലേക്ക് മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് അസോസിയേഷന്‍ പ്രസിഡന്റ് എം അബ്ദുല്‍സലാം ഉദ്ഘാടനം ചെയ്തു. പി എഖാദര്‍ അധ്യക്ഷത വഹിച്ചു. വടകരയിലെ വ്യാപാരവളര്‍ച്ചയ്ക്ക് അനുകൂലസാഹചര്യം ഒരുക്കുക, നഗരസഭാ കെട്ടിടത്തില്‍ വ്യാപാരം ചെയ്യുന്നവരുടെ അന്യായ വാടകവര്‍ധന പിന്‍വലിക്കുക, ഹരിതകര്‍മസേനയുടെ സേവനം ആവശ്യമുള്ളവരില്‍

‘വടകരയില്‍ റവന്യൂ ടവര്‍ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കണം’; നാളെ ആര്‍.ഡി.ഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്താനൊരുങ്ങി കോണ്‍ഗ്രസ്

വടകര: റവന്യൂ ടവറിന്റെ പണി ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വടകര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ ആര്‍.ഡി.ഒ ഓഫീസ് മാര്‍ച്ച് സംഘടിപ്പിക്കുന്നു. റവന്യൂ ഓഫീസുകള്‍ മുഴുവന്‍ ഒറ്റ കെട്ടിടത്തിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തോടെയായിരുന്നു റവന്യൂ ടവര്‍ പ്രഖ്യാപനം ഉണ്ടായത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിക്കുകയും ഒന്നര വര്‍ഷം മുമ്പ് തറക്കല്ലിടുകയും ചെയ്‌തെങ്കിലും ഇതുവരെ

‘മലബാറിലെ ട്രെയിന്‍ യാത്രാ ദുരിതം വാഗണ്‍ ട്രാജഡിക്കു സമാനം’; വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വടകര റെയില്‍വേ സ്റ്റേഷനിലേക്ക് ബഹുജന മാര്‍ച്ചുമായ് സി.പി.ഐ

വടകര: മലബാര്‍ മേഖലയിലെ ട്രെയിന്‍ യാത്രാ ദുരിതം വാഗണ്‍ ട്രാജഡിക്കു സമാനമായ സാഹചര്യം സൃഷ്ടിക്കുമെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.കെ വിജയന്‍ എംഎല്‍എ പറഞ്ഞു. ട്രെയിന്‍ യാത്രാ ദുരിതത്തിന് പരിഹാരം കാണുക, നിലവിലുള്ള ട്രെയിനുകളില്‍ പുതിയ കോച്ചുകള്‍ അനുവദിക്കുക, മലബാര്‍ മേഖലയിലേക്ക് പുതിയ ട്രെയിനുകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് സിപിഐയുടെ നേതൃത്വത്തില്‍ വടകര

‘ബി.ജെ.പിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ’; വടകരയിലും വില്യാപ്പള്ളിയിലും സി.പി.ഐ ജാഥ

വടകര: ബി.ജെ.പിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദാ വാക്യമുയര്‍ത്തി സി.പി.ഐ രാജ്യവ്യാപകമായി നടത്തിവരുന്ന ദേശീയ പ്രക്ഷോഭ പ്രചരണ പരിപാടിയുടെ ഭാഗമായി വടകരയിലും വില്യാപ്പള്ളിയിലും ജാഥ സംഘടിപ്പിച്ചു. വടകര മുന്‍സിപ്പല്‍ ലോക്കല്‍ കമ്മിറ്റിയുടേയും വില്യാപള്ളി ലോക്കല്‍ കമ്മിറ്റിയുടേയും ആഭിമുഖ്യത്തിലാണ് കാല്‍നട പ്രചരണ ജാഥകള്‍ നടത്തിയത്. വടകര ലോക്കല്‍ ജാഥ പുതുപ്പണത്ത് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ആര്‍

സിവില്‍സര്‍വീസ് സംരക്ഷണജാഥ; ജില്ലയിലെ പര്യടനത്തിന് കല്ലാച്ചിയില്‍ തുടക്കമായി

കല്ലാച്ചി: വിവിധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ജോയന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍സെക്രട്ടറി ജയചന്ദ്രന്‍ കല്ലിങ്കലിന്റെയും ചെയര്‍മാന്‍ ഷാനവാസ് ഖാന്റെയും നേതൃത്വത്തില്‍ നടത്തുന്ന സിവില്‍സര്‍വീസ് സംരക്ഷണജാഥയ്ക്ക് ജില്ലയില്‍ കല്ലാച്ചിയില്‍ തുടക്കമായി. ഡിസംബര്‍ 7ന് ജാഥ തിരുവനന്തപുരത്ത് സമാപിക്കും. സംരക്ഷണജാഥയുടെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം കല്ലാച്ചിയില്‍ ഇ.കെ വിജയന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. ബ്ലോക്ക് സ്ഥിരംസമിതി ചെയര്‍മാന്‍ രജീന്ദ്രന്‍ കപ്പള്ളി അധ്യക്ഷനായി.

‘ചെടി കഞ്ചാവെന്ന് സ്ഥിരീകരിക്കാനോ അല്ലെന്ന് തെളിവു നല്‍കാനോ പോലീസിന് കഴിയാത്തത് വന്‍ വീഴ്ച’; കഞ്ചാവ് ചെടി വിവാദം, വടകര പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച് ജനകീയ മുന്നണി

വടകര: നഗരസഭ സ്ഥാപിച്ച ചെടിച്ചട്ടിയില്‍ കഞ്ചാവ് കണ്ടെത്തിയെന്ന ആരോപണം, സംഭവത്തില്‍ പോലീസ് നടത്തിയ നിരുത്തരവാദ സമീപനത്തിനെതിരെ പ്രതിഷേധവുമായി ജനകീയ മുന്നണി. യുഡിഎഫ്-ആര്‍എംപിഐ അടങ്ങിയ ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ വടകര പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. വിഷയത്തില്‍ വടകര നഗരസഭ ഒളിച്ചുകളി നടത്തന്നെന്നും പോലീസ് സംഭവം അട്ടിമറി നടത്തുന്നെന്നും ആരോപിച്ചും മാധ്യമ ഓഫീസ് കയ്യേറ്റത്തിനെതിരെയുമായിരുന്നു പ്രതിഷേധം. പുതിയ

‘കുഞ്ഞിപ്പള്ളി ഖബര്‍സ്ഥാന്‍ ഭൂമി ഏറ്റെടുക്കാനുള്ള അനാവശ്യ തിടുക്കം അവസാനിപ്പിക്കണം’; ദേശീയപാതാ ലാന്‍ഡ് അക്വിസിഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി കോര്‍ഡിനേഷന്‍ കമ്മിറ്റി

അഴിയൂര്‍: കുഞ്ഞിപള്ളി കബര്‍സ്ഥാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദേശീയപാത ലാന്‍ഡ് അക്വിസിഷന്‍(എല്‍ എ) ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കുഞ്ഞിപ്പള്ളി ഖബര്‍സ്ഥാന്‍ ഭൂമി ഏറ്റെടുക്കാനുള്ള അനാവശ്യ തിടുക്കവും നോട്ടീസ് പതിക്കലും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടൊണ് മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ച് കെ  മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്തു. കെ.കെ രമ മുഖ്യതിഥിയായി. കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ടി.ജി. നാസര്‍ അധ്യക്ഷനായി.

ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം; വടകരയില്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ നൈറ്റ് മാര്‍ച്ച്

വടകര: സമരം ചെയ്യുന്ന ദേശീയ ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വടകരയില്‍ നൈറ്റ് മാര്‍ച്ച്. ഡി.വൈ.എഫ്.ഐ വടകര യൂണിറ്റിന്റെ നേതൃത്വത്തിലാണ് നൈറ്റ് മാര്‍ച്ച് നടത്തിയത്. ടൗണ്‍ഹാള്‍ പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. തുടര്‍ന്നു നടന്ന പൊതുയോഗം ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു ഉദ്ഘാടനം ചെയ്തു. അമല്‍ രാജ്