ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം; വടകരയില്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ നൈറ്റ് മാര്‍ച്ച്


വടകര: സമരം ചെയ്യുന്ന ദേശീയ ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വടകരയില്‍ നൈറ്റ് മാര്‍ച്ച്. ഡി.വൈ.എഫ്.ഐ വടകര യൂണിറ്റിന്റെ നേതൃത്വത്തിലാണ് നൈറ്റ് മാര്‍ച്ച് നടത്തിയത്.

ടൗണ്‍ഹാള്‍ പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. തുടര്‍ന്നു നടന്ന പൊതുയോഗം ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു ഉദ്ഘാടനം ചെയ്തു.

അമല്‍ രാജ് അധ്യക്ഷനായി. ആര്‍ റിബേഷ് സ്വാഗതം പറഞ്ഞു. ഡിവൈഎഫ്‌ഐ ബ്ലോക്ക് ട്രഷറര്‍ ജനീഷ് നേതൃത്വം നല്‍കി.