സിവില്‍സര്‍വീസ് സംരക്ഷണജാഥ; ജില്ലയിലെ പര്യടനത്തിന് കല്ലാച്ചിയില്‍ തുടക്കമായി


കല്ലാച്ചി: വിവിധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ജോയന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍സെക്രട്ടറി ജയചന്ദ്രന്‍ കല്ലിങ്കലിന്റെയും ചെയര്‍മാന്‍ ഷാനവാസ് ഖാന്റെയും നേതൃത്വത്തില്‍ നടത്തുന്ന സിവില്‍സര്‍വീസ് സംരക്ഷണജാഥയ്ക്ക് ജില്ലയില്‍ കല്ലാച്ചിയില്‍ തുടക്കമായി. ഡിസംബര്‍ 7ന് ജാഥ തിരുവനന്തപുരത്ത് സമാപിക്കും. സംരക്ഷണജാഥയുടെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം കല്ലാച്ചിയില്‍ ഇ.കെ വിജയന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. ബ്ലോക്ക് സ്ഥിരംസമിതി ചെയര്‍മാന്‍ രജീന്ദ്രന്‍ കപ്പള്ളി അധ്യക്ഷനായി.

പി.കെ നാസര്‍, പി സുരേഷ്, കെ.അജിന, കെ. ജയപ്രകാശ്, റാം മനോഹര്‍, പി സുരേഷ് ബാബു, അഡ്വ.പി.ഗവാസ് എന്നിവര്‍ അഭിവാദ്യം അര്‍പ്പിച്ചു. സ്വീകരണത്തിന് ജാഥാ ക്യാപ്റ്റന്മാരായ ജോ.കൗണ്‍സില്‍ ജന.സെക്ര. ജയചന്ദ്രന്‍ കല്ലിങ്കല്‍, ഷാനവാസ് ഖാന്‍, എന്നിവര്‍ നന്ദി രേഖപ്പെടുത്തി സംസാരിച്ചു. ഉദ്ഘാടന യോഗത്തിന് കെ അരുണ്‍ നന്ദി അറിയിച്ചു.

സമാപന സമ്മേളനം വടകര പുതിയ ബസ്റ്റാന്‍ഡില്‍ വച്ച് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ബാലന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ എന്‍.എം ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് സ്വാഗത സംഘം കണ്‍വീനര്‍ പി സുനില്‍ കുമാര്‍ സ്വാഗതം ആശംസിച്ചു.

ജാഥാ സ്ഥിരാംഗങ്ങളായ സംസ്ഥാന സെക്രട്ടറി. കെ മുകുന്ദന്‍, പി.എസ് സന്തോഷ് കുമാര്‍, വൈസ് ചെയര്‍മാന്‍ നരേഷ് കുമാര്‍ കുന്നിയൂര്‍, വി.സി ജയ പ്രകാശ്, എ.ഗ്രേഷ്യസ്, ഡി.ബിനില്‍, എസ്.പി സുമോദ്, രാജീവ് കുമാര്‍, ഹരിദാസ് ഇറവങ്കര എന്നിവര്‍ സംസാരിച്ചു.