‘ബി.ജെ.പിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ’; വടകരയിലും വില്യാപ്പള്ളിയിലും സി.പി.ഐ ജാഥ


വടകര: ബി.ജെ.പിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദാ വാക്യമുയര്‍ത്തി സി.പി.ഐ രാജ്യവ്യാപകമായി നടത്തിവരുന്ന ദേശീയ പ്രക്ഷോഭ പ്രചരണ പരിപാടിയുടെ ഭാഗമായി വടകരയിലും വില്യാപ്പള്ളിയിലും ജാഥ സംഘടിപ്പിച്ചു. വടകര മുന്‍സിപ്പല്‍ ലോക്കല്‍ കമ്മിറ്റിയുടേയും വില്യാപള്ളി ലോക്കല്‍ കമ്മിറ്റിയുടേയും ആഭിമുഖ്യത്തിലാണ് കാല്‍നട പ്രചരണ ജാഥകള്‍ നടത്തിയത്.

വടകര ലോക്കല്‍ ജാഥ പുതുപ്പണത്ത് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ആര്‍ സത്യന്‍ ഉദ്ഘാടനം ചെയ്തു. പി.കെ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജാഥാ ലീഡര്‍ സി രാമകൃഷ്ണന്‍, ഉപ ലീഡര്‍ കെ നിഷ എന്നിവര്‍ സംസാരിച്ചു. സി.പി ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.

വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം പഴങ്കാവില്‍ സമാപിച്ചു. സമാപന യോഗം ജില്ലാ എക്‌സിക്യൂട്ടിവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കെ നിഷ അധ്യഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എന്‍ എം ബിജു ലീഡര്‍ സി രാമകൃഷ്ണന്‍ എം സുനില്‍കുമാര്‍ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളില്‍ പി സജീവ് കുമാര്‍, പി അശോകന്‍, പി ഗീത ആര്‍.കെ സുരേഷ് ബാബു എന്നിവരും പ്രസംഗിച്ചു.

വില്ല്യാപള്ളി ലോക്കല്‍ ജാഥ കീഴല്‍ സ്‌കൂളിന് സമീപം വെച്ച് ആയഞ്ചേരി മണ്ഡലം സെക്രട്ടറി കെ.പി പവിത്രന്‍ ഉദ്ഘാടനം ചെയ്തു. പി.കെ അശോകന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കൗണ്‍സില്‍ മെംമ്പര്‍ സി.കെ ബിജിത്ത് ലാല്‍, കെ.എം സുനീഷ് കുമാര്‍, നിഷ സുനീഷ്, ജാഥാ ലീഡര്‍ കേളോത്ത് സുനില്‍, ഉപ ലീഡര്‍ പി പ്രശാന്ത് കുമാര്‍, ഡയറക്ടര്‍ എന്‍.എം രാജീവന്‍ സംസാരിച്ചു.

ജാഥക്ക് പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ലഭിച്ച സ്വീകരണ യോഗങ്ങളില്‍ അഡ്വ : കെ.പി ബിനൂപ് അഭിജിത്ത് കോറോത്ത് ധനേഷ് കാര യാട്, പ്രസംഗിച്ചു. വില്യാപള്ളിയില്‍ ജാഥ സമാപിച്ചു. സമാപന യോഗം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വി ബാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഇ രാധാകൃഷ്ണന്‍ ,സി കെ ബിജിത്ത് ലാല്‍ , ജാഥാ ലീഡര്‍ കേളോത്ത് സുനില്‍ പി കെ അശോകന്‍ സംസാരിച്ചു.