ആര്‍എംപി നേതാവ് കെ.എസ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തം; വടകരയില്‍ സിഐടിയുവിന്റെ പ്രതിഷേധ പ്രകടനം


വടകര: കെ.കെ ശൈലജ ടീച്ചര്‍ക്കും മഞ്ജു വാര്യര്‍ക്കുമെതിരെ ആര്‍എംപി നേതാവ് കെ.എസ് ഹരിഹരന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച്‌ സിഐടിയു ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകരയില്‍ പ്രതിഷേധ പ്രകടനവും തെരുവ് യോഗവും നടത്തി.

പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. യോഗത്തിൽ ഏരിയ പ്രസിഡന്റ്‌ വേണു കക്കട്ടിൽ അധ്യക്ഷത വഹിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം പി.സി സുരേഷ്, ജില്ലാ വൈസ് പ്രസിഡന്റ് വി.കെ വിനു എന്നിവർ സംസാരിച്ചു. പ്രകടനത്തിന് പി.കെ അശോകൻ, ഒ.വി ചന്ദ്രൻ, കെ.ടി പ്രേമൻ, കെ.ബിന്ദു എന്നിവർ നേതൃത്വം നൽകി.