‘മലബാറിലെ ട്രെയിന്‍ യാത്രാ ദുരിതം വാഗണ്‍ ട്രാജഡിക്കു സമാനം’; വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വടകര റെയില്‍വേ സ്റ്റേഷനിലേക്ക് ബഹുജന മാര്‍ച്ചുമായ് സി.പി.ഐ


വടകര: മലബാര്‍ മേഖലയിലെ ട്രെയിന്‍ യാത്രാ ദുരിതം വാഗണ്‍ ട്രാജഡിക്കു സമാനമായ സാഹചര്യം സൃഷ്ടിക്കുമെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.കെ വിജയന്‍ എംഎല്‍എ പറഞ്ഞു. ട്രെയിന്‍ യാത്രാ ദുരിതത്തിന് പരിഹാരം കാണുക, നിലവിലുള്ള ട്രെയിനുകളില്‍ പുതിയ കോച്ചുകള്‍ അനുവദിക്കുക, മലബാര്‍ മേഖലയിലേക്ക് പുതിയ ട്രെയിനുകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് സിപിഐയുടെ നേതൃത്വത്തില്‍ വടകര റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ ബഹുജന മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടി.കെ രാജന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി സുരേഷ് ബാബു, ആര്‍ സത്യന്‍, രജീന്ദ്രന്‍ കപ്പളളി, വടകര മണ്ഡലം സെക്രട്ടറി എന്‍.എം ബിജു, ആയഞ്ചേരി മണ്ഡലം സെക്രട്ടറി കെ.പി പവിത്രന്‍, കുറ്റ്യാടി മണ്ഡലം സെക്രട്ടറി കെ.കെ മോഹന്‍ദാസ്, അഡ്വ. കെ.പി ബിനൂപ്, റീന സുരേഷ്, ശ്രീജിത്ത് മുടപ്പിലായി, പി ഭാസ്‌കരന്‍, സി രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.