‘കുഞ്ഞിപ്പള്ളി ഖബര്‍സ്ഥാന്‍ ഭൂമി ഏറ്റെടുക്കാനുള്ള അനാവശ്യ തിടുക്കം അവസാനിപ്പിക്കണം’; ദേശീയപാതാ ലാന്‍ഡ് അക്വിസിഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി കോര്‍ഡിനേഷന്‍ കമ്മിറ്റി


അഴിയൂര്‍: കുഞ്ഞിപള്ളി കബര്‍സ്ഥാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദേശീയപാത ലാന്‍ഡ് അക്വിസിഷന്‍(എല്‍ എ) ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കുഞ്ഞിപ്പള്ളി ഖബര്‍സ്ഥാന്‍ ഭൂമി ഏറ്റെടുക്കാനുള്ള അനാവശ്യ തിടുക്കവും നോട്ടീസ് പതിക്കലും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടൊണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

മാര്‍ച്ച് കെ  മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്തു. കെ.കെ രമ മുഖ്യതിഥിയായി. കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ടി.ജി. നാസര്‍ അധ്യക്ഷനായി.

ഹുസ്സന്‍ കുട്ടിഹാജി, അബ്ദുള്ള ഹാജി, കെ അന്‍വര്‍ ഹാജി, ചെറിയ കോയ തങ്ങള്‍, ടി.സി.എച്ച് അബൂബക്കര്‍ ഹാജി, ടി.സി.എച്ച് ലത്തീഫ്, നവാസ് നെല്ലോളി, യു.എ റഹീം, യു അഷ്റഫ് തുടങ്ങിയവര്‍ സംസാരിച്ചു.

ഒന്തം ഓവര്‍ബ്രിഡ്ജ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു.