മുഴുവൻ വിദ്യാർത്ഥികളും ഉന്നത പഠനത്തിന്; ചോറോട് ജി.എച്ച്.എസ്.എസ് സ്കൂളിലെ 123 കുട്ടികളില്‍ 27 പേർക്കും ഫുൾ എ പ്ലസ്


വടകര: എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായ വർഷങ്ങളിൽ നൂറ് ശതമാനം വിജയം കെെവരിച്ച് ഗവ. ഹയർ സെക്കന്ററി സ്കൂൾ ചോറോട്. പരീക്ഷ എഴുതിയ 123 വിദ്യാർത്ഥികളും ഉന്നത പഠനത്തിന് യോ​ഗ്യത നേടിയതോടെ ഇത്തവണയും സ്കൂളിന് നൂറ് ശതമാനം വിജയം കെെവരിക്കാൻ സാധിച്ചു.

തുടർച്ചയായ പതിനൊന്നാം തവണയാണ് സ്കുൾ നൂറ് ശതമാനം വിജയം കെെവരിക്കുന്നത്. 27 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയത് നൂറുമേനി വിജയത്തിനൊപ്പം തിളക്കമാര്‍ന്ന നേട്ടവുമായി സ്കൂളിന്.

എസ്എസ്എൽസി പരീക്ഷാ ഫലം വന്നപ്പോൾ വടകര വി​ദ്യാഭ്യാസ ജില്ലയിൽ നിന്ന് ഉന്നത പഠനത്തിന് യോ​ഗ്യത നേടിയത് 16049 പേർ. ഇവരിൽ 8002 ആൺകുട്ടികളും 8047 പെൺകുട്ടികളും ഉൾപ്പെടുന്നു. 99.95 ആണ് വിജയ ശതമാനം. 16057 പേരാണ് പരീക്ഷ എഴുതിയത്. വടകര മേഖലയിലെ നിരവധി വിദ്യാലങ്ങൾ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളെയും ഉന്നത പഠനത്തിന് യോ​ഗ്യരാക്കി നൂറുമേനി വിജയം കെെവരിച്ചു.