നൂറുമേനിയുടെ തിളക്കത്തില്‍ ഇത്തവണയും ജെഎൻഎം ​ഗവ. ഹയർ സെക്കന്ററി സ്കൂൾ; 73 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്


വടകര: എസ്എസ്എൽസി പരീക്ഷയിൽ വിജയക്കുതിപ്പ് തുടർന്ന് ജെഎൻഎം ​ഗവ. ഹയർ സെക്കന്ററി സ്കൂൾ. പരീക്ഷ എഴുതിയ 298 കുട്ടികളും ഉന്നത പഠനത്തിന് യോ​ഗ്യത നേടിയതോടെ ഇത്തവണം സ്കൂളിന് നൂറ് ശതമാനം വിജയം കെെവരിക്കാൻ സാധിച്ചു.

73 വിദ്യാർത്ഥികളാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കിയത്. ആകെ പരീക്ഷ എഴുതിയ 24.5 ശതമാനം വരുമിത്. തുടർച്ചയായ മൂന്നാം തവണയാണ് സ്കുൾ നൂറ് ശതമാനം വിജയം കെെവരിക്കുന്നത്.

ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ സംസ്ഥാനത്ത് 99.69% ആണ് വിജയം. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ കുറവുണ്ട്. കഴിഞ്ഞവര്‍ഷം 99.7 ശതമാനം ആയിരുന്നു വിജയം.

71831 വിദ്യാര്‍ത്ഥികളാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ധനവുണ്ട്. 68604 പേരാണ് കഴിഞ്ഞ വര്‍ഷം എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്.