പരീക്ഷയെഴുതിയവരില്‍ 26% പേര്‍ക്കും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്; നൂറുമേനി വിജയത്തിനൊപ്പം തിളക്കമാര്‍ന്ന നേട്ടവുമായി മടപ്പള്ളി ജി.എച്ച്.എസ്.എസ്


വടകര: എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായി നൂറ് ശതമാനം വിജയം കെെവരിച്ച് മടപ്പള്ളി ​ഗവ ഹയർ സെക്കന്ററി സ്കൂൾ. പരീക്ഷ എഴുതിയ 193 വിദ്യാർത്ഥികളും ഉന്നത പഠനത്തിന് യോ​ഗ്യത നേടിയതോടെയാണ് സ്കൂളിന് മികച്ച വിജയം കെെവരിക്കാൻ സാധിച്ചത്.

50 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. ആകെ പരീക്ഷ എഴുതിയ കുട്ടികളുടെ 26 ശതമാനം വരുമിത്. ഇതോടെ ചോമ്പാല സബ്ജില്ലയിൽ ഒന്നാം സ്ഥാനത്താണ് സ്കൂൾ.

ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ സംസ്ഥാനത്ത് 99.69% ആണ് വിജയം. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ കുറവുണ്ട്. കഴിഞ്ഞവര്‍ഷം 99.7 ശതമാനം ആയിരുന്നു വിജയം.

71831 വിദ്യാര്‍ത്ഥികളാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ധനവുണ്ട്. 68604 പേരാണ് കഴിഞ്ഞ വര്‍ഷം എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്.