ഉപരിപഠനത്തിന് യോ​ഗ്യത നേടിയത് 16049 പേർ, 99.95% വിജയം; എസ്എസ്എൽസി പരീക്ഷയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ നൂറ് മേനി വിജയവുമായി വിദ്യാലയങ്ങൾ


വടകര: എസ്എസ്എൽസി പരീക്ഷാ ഫലം വന്നപ്പോൾ വടകര വി​ദ്യാഭ്യാസ ജില്ലയിൽ നിന്ന് ഉന്നത പഠനത്തിന് യോ​ഗ്യത നേടിയത് 16049 പേർ. ഇവരിൽ 8002 ആൺകുട്ടികളും 8047 പെൺകുട്ടികളും ഉൾപ്പെടുന്നു. 99.95 ആണ് വിജയ ശതമാനം. 16057 പേരാണ് പരീക്ഷ എഴുതിയത്.

വടകര മേഖലയിലെ നിരവധി വിദ്യാലങ്ങൾ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളെയും ഉന്നത പഠനത്തിന് യോ​ഗ്യരാക്കി നൂറുമേനി വിജയം കെെവരിച്ചു. ​ഗവ. സംസ്കൃതം ഹയർ സെക്കന്ററി സ്കൂൾ – 72, ​ഗവ. ഹയർ സെക്കന്ററി സ്കൂൾ പുത്തൂർ -104, ഹയർ സെക്കന്ററി സ്കൂൾ ചോറോട് -123, ജെഎൻഎം ​ഗവ. ഹയർ സെക്കന്ററി സ്കൂൾ പുതുപ്പണം -298, ​ഗവ. ഹയർ സെക്കന്ററി സ്കൂൾ മടപ്പള്ളി -193, ഗവ. ഹയർ സെക്കന്ററി സ്കൂൾ അഴിയൂർ -78, ഗവ. ഹയർ സെക്കന്ററി സ്കൂൾ കല്ലാച്ചി -170, ഗവ. ഹയർ സെക്കന്ററി സ്കൂൾ വളയം – 279, ​ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ മടപ്പള്ളി -576, ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പയ്യോളി – 720, ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഓർക്കാട്ടേരി -238, മണിയൂർ പഞ്ചായത്ത് ഹയർ സെക്കന്ററി സ്കൂൾ -245 എന്നിവയാണ് മികച്ച വിജയം കെെവരിച്ച സർക്കാർ സ്കൂളുകൾ.

ഈ വർഷത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 99.69 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. 4,25,563 ഇത്തവണ ഉന്നത പഠനത്തിന് യോ​ഗ്യത നേടി. 71,831 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി.

എസ്എസ്എൽസി പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സെെറ്റുകൾ:

www.prd.kerala.gov.in, ,  www.result.kerala.gov.in, http://www.result.kerala.gov.in www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.