11-ാം തവണയും നൂറ് മേനി, വിജയത്തിളക്കത്തിൽ പുത്തൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ; 30 പേർക്ക് ഫുൾ എ പ്ലസ്


വടകര: തുടർച്ചയായ പതിനൊന്നാം തവണയും നൂറ് ശതമാനം വിജയം കെെവരിച്ച് ​ഗവ. ഹയർ സെക്കന്ററി സ്കൂൾ പുത്തൂർ. പരീക്ഷ എഴുതിയ 104 വിദ്യാർത്ഥികളും ഉന്നത വിജയത്തിന് യോ​ഗ്യത നേടി. 30 കുട്ടികൾ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ഏഴോളം കുട്ടികൾ ഒമ്പത് വിഷയത്തിൽ എ പ്ലസ് നേടി മികവാർന്ന പ്രകടനം കാഴ്ചവെച്ചു.

കഴിഞ്ഞ വർഷം 25 കുട്ടികളായിരുന്നു മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിത്. ഇത്തവണ അത് 30 ആക്കി ഉയർത്താൻ സ്കൂളിന് സാധിച്ചു.

4,25,563 പേരാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതി ഇത്തവണ സംസ്ഥാനത്താകെ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. എസ്എസ്എല്‍സി പ്രൈവറ്റ് പരീക്ഷ എഴുതിയത് 94 പേരിൽ യോഗ്യത നേടിയത് 66 പേരാണ്. ഈ വര്‍ഷം സംസ്ഥാനത്ത് 99.69% ആണ് വിജയം. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ കുറവുണ്ട്. കഴിഞ്ഞവര്‍ഷം 99.7 ശതമാനം ആയിരുന്നു വിജയം.c

71831 വിദ്യാര്‍ത്ഥികളാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ധനവുണ്ട്. 68604 പേരാണ് കഴിഞ്ഞ വര്‍ഷം എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്.

2024 മാർച്ച് മാസം നടന്ന എസ്എസ്എൽസി പരീക്ഷയിൽ 104 കുട്ടികൾ പരീക്ഷ എഴുതി. ഇതിൽ 30 കുട്ടികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടാൻ ആയിട്ടുണ്ട് ഏഴോളം കുട്ടികൾക്ക് ഒരു വിഷയത്തിൽ മാത്രം എ പ്ലസ് നഷ്ടമായി കഴിഞ്ഞ വർഷം 25 എ പ്ലസ് ആണ് ഉണ്ടായത്. തുടർച്ചയായി പതിനൊന്നാമത്തെ വർഷമാണ് 100% വിജയം കൈവരിക്കുന്നത്