കാപ്പ ലംഘിച്ച് നാട്ടിലെത്തി; യുവാവ് എടച്ചേരി പോലീസിന്റെ പിടിയില്‍


ഓര്‍ക്കാട്ടേരി: കാപ്പ ചുമത്തി നാടുകടത്തിയ പ്രതി നിയമം ലംഘിച്ച് നാട്ടിലെത്തി. തുടര്‍ന്ന് പോലീസ് അറസ്റ്റുചെയ്തു. കുറിഞ്ഞാലിയോട് സ്വദേശി പനോളി ഫിറോസാണ് (32) പടിയിലായത്.

ഒട്ടേറെ ക്രിമിനല്‍ക്കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് മാസങ്ങള്‍ക്കുമുമ്പാണ് ഇയാളെ നാടുകടത്തിയത്. എടച്ചേരി സി.ഐ സുധീര്‍ കല്ലന്റെ നേതൃത്വത്തലുള്ള സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്.