പതിനഞ്ചുകാരനു നേരെ പ്രകൃതിവുരുദ്ധപീഡന ശ്രമം; ആയഞ്ചേരി സ്വദേശിയായ വയോധികന്‍ പിടിയില്‍


നാദാപുരം: പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചെന്ന കേസില്‍ വയോധികന്‍ അറസ്റ്റില്‍. ആയഞ്ചേരി ചിറക്കല്‍ താഴകുനി മൂര്‍ച്ചിലോട്ട് ബാലനാ(62)ണ് പിടിയിലായത്. പ്രതിയെ നാദാപുരം പോലീസ് അറസ്റ്റുചെയ്തു.

എസ്.എസ്.എല്‍.സി  പരീക്ഷയ്ക്ക് പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന വിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.