ഉത്സവലഹരിയില്‍ നാട്; കടമേരി കാര്‍ണിവലിന് ആവേശ്വജ്ജല തുടക്കം


വടകര: കടമേരി പരദേവതാ ക്ഷേത്രത്തിലെ തിറ ഉത്സവത്തിന്റെ ഭാഗമായി വോയ്‌സ് ഓഫ് കടമേരി സംഘടിപ്പിക്കുന്ന കാര്‍ണിവലിന് തുടക്കമായി. ജാനു തമാശ ഫെയിം ലിധിലാല്‍ ഉദ്ഘാടനം ചെയ്തു. കടമേരി തിറ ഉത്സവത്തിന്റെ ഭാഗമായി ചരിത്രത്തില്‍ ആദ്യമായാണ് കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന വിവിധങ്ങളായ റൈഡുകളും ഗെയിമുകളുമാണ് കാര്‍ണിവലിന്റെ പ്രധാന ആകര്‍ഷണം. കൂടാതെ ധാരാളം വ്യാപാര സ്റ്റോളുകള്‍, ഫുഡ് കോര്‍ട്ടുകള്‍ എന്നിവയും ഒരിക്കിയിട്ടുണ്ട്. കാര്‍ണിവലില്‍ പ്രവേശനം സൗജന്യമാണ്. എല്ലാ ദിവസവും വൈകിട്ട് നാല് മുതല്‍ രാത്രി പത്ത് മണിവരെയാണ് സമയം.

മെയ് പത്താം തീയതി കാര്‍ണിവല്‍ അവസാനിക്കും. ഉദ്ഘാടനച്ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ സി.എച്ച് മൊയ്തു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് എന്‍ അബ്ദുള്‍ ഹമീദ്, ടി.വി കുഞ്ഞിരാമന്‍, എ.സുരേന്ദ്രന്‍, ടി.കെ ഹാരിസ്, കണ്ണോത്ത് പത്മനാഭന്‍, പി.സി അസീസ്, നാണു, ഷൈബ മല്ലിവീട്ടില്‍, പി.കെ കുമാരന്‍, സി.വി കുഞ്ഞിരാമന്‍, ടി.എന്‍ വിനോദന്‍, കുറ്റിയില്‍ അസീസ്, ടി.മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ കണ്ണോത്ത് ദാമോദരന്‍ സ്വാഗതം പറഞ്ഞു.