നാദാപുരത്ത് എൽ എസ്‌ എസ്‌ സ്‌കോളർഷിപ്പ് ജേതാക്കളെ അനുമോദിച്ചു


നാദാപുരം: എൽ.എസ്.എസ് സ്‌കോളർഷിപ്പ് പരീക്ഷയിൽ നാദാപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ നിന്നും വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. സബ നൂഹ മുറിച്ചാണ്ടിയിൽ, ഇ കെ മുഹമ്മദ്‌ ഹംദാൻ, ഇ കെ മുഹമ്മദ്‌ റിസ്‌വാൻ ,ദ്യാൻ വിനോദ് എം പി, അഹമ്മദ് സഹൽ കുറ്റിയിൽ, ശൈഖ ഫാത്തിമ ചോയിമഠത്തിൽ, മഹ്ദിയ ഫാത്തിമ മത്തത്, നൈതിക് പൊട്ടൻ മീത്തൽ, ഫാഹിം റസാൻ ഇ കെ, മുഹമ്മദ്‌ എൻ വി, ഷൻസാ സാലിഹ് തൊടുവയിൽ എന്നീ കുട്ടികൾക്കാണ് അനുമോദനം നൽകിയത്.

വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ ഉപഹാരം നൽകി. വാർഡ് വികസന സമിതി കൺവീനർ ഷഹീർ മുറിച്ചാണ്ടി, അബൂ ഹാജി കാപ്പാരോട്ട്, മുഹമ്മദ്‌ ടി വി, ഷഫീക് പറമ്പത്ത്, മുഹമ്മദലി ഹാജി പി വി, റഫീഖ് ഇ കെ, ബീന മാവിലപ്പാടി, സൂപ്പി മുറിച്ചാണ്ടി, കണ്ണൻ ചാത്തോത്,പി എം രാജൻ എന്നിവർ സംബന്ധിച്ചു .