മാഹിയിൽ നിന്ന് മദ്യം കടത്തി; എടച്ചേരി സ്വദേശി എക്സെെസ് പിടിയിൽ


നാദാപുരം: മാഹിയിൽനിന്ന് കടത്തുകയായിരുന്ന 5.5 ലിറ്റർ വിദേശമദ്യവുമായി ഒരാൾ എക്സെെസ് പിടിയിൽ. എടച്ചേരി വെള്ളരാങ്കണ്ടിയിൽ വിട്ടിൽ രജീന്ദ്രനെയാണ് നാദാപുരം എക്സെെസ് പിടികൂടിയത്. ഇരിങ്ങണ്ണൂർ-എടച്ചേരി റോഡിലെ പരിശോധനക്കിടെയാണ് ഇയാൾ പിടിയിലാകുന്നത്.

എക്സൈസ് ഇൻസ്പെക്ടർ അനിമോൻ ആൻ്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പ്രിവൻ്റീവ് ഓഫീ സർ എ കെ രജീന്ദ്രൻ ശ്രീജിത്ത്, വി സി വിജയൻ, അനൂപ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.