എം.ഡി.എം.എ കെെവശംവെച്ച കേസ്: വില്യാപ്പള്ളി, വൈ​ക്കി​ല​ശ്ശേ​രി സ്വദേശികൾക്ക് 10 വർഷം കഠിനതടവ് വിധിച്ച് കോടതി


വ​ട​ക​ര: എം.​ഡി.​എം.​എ​യു​മാ​യി പി​ടി​യി​ലാ​യ പ്ര​തി​ക​ൾ​ക്ക് 10 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ വീ​തം പി​ഴ​യും ശി​ക്ഷ. വ​ട​ക​ര വി​ല്ല്യാ​പ്പ​ള്ളി മ​യ്യ​ന്നൂ​ർ കോ​റോ​ത്ത് കു​നി​യി​ൽ കെ.​കെ. നൗ​ഫ​ൽ(39), വ​ട​ക​ര വൈ​ക്കി​ല​ശ്ശേ​രി പ​ന​യു​ള്ള​തി​ൽ മു​ഹ​മ്മ​ദ് ജു​നൈ​ദ് (41)എ​ന്നി​വ​രെ​യാ​ണ് വ​ട​ക​ര എ​ൻ.​ഡി.​പി.​എ​സ് കോ​ട​തി ജ​ഡ്ജി വി.​പി.​എം. സു​രേ​ഷ്ബാ​ബു ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്ന് മാ​സം കൂ​ടി ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

2022 ഡി​സം​ബ​ർ 31നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഇ​രി​ട്ടി വി​ള​മ​ന വ​ള​വു​പാ​റ ക​ച്ചേ​രി​പ്പാ​ല​ത്തി​നു സ​മീ​പം കൂ​ട്ടു​പു​ഴ-​ഇ​രി​ട്ടി റോ​ഡി​ൽ വെ​ച്ച് 51.169 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യുവാക്കളെ എ​ക്സൈ​സ് സംഘം പിടികൂടുകയായിരകുന്നു. എ​ക്സൈ​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ആ​ൻ​ഡ് ആ​ന്റി നാ​ർ​ക്കോ​ട്ടി​ക് സ്‌​പെ​ഷ​ൽ സ്‌​ക്വാ​ഡ് ഇ​ൻ​സ്പെ​ക്ട​ർ എം. ​ജി​ജി​ൽ കു​മാ​റാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.