Tag: hit by a train

Total 6 Posts

ചോറോട് റെയില്‍വേ ഓവര്‍ബ്രിഡ്ജിന് സമീപം ട്രെയിന്‍ തട്ടി കല്ലായി സ്വദേശി മരിച്ചു

വടകര: ചോറോട് റെയില്‍വേ ഓവര്‍ബ്രിഡ്ജിന് സമീപം ട്രെയിന്‍ തട്ടി കല്ലായി സ്വദേശി മരിച്ചു. പയ്യാനക്കല്‍ പടന്ന വളപ്പില്‍ സക്കീര്‍ ഹുസൈനാണ് മരിച്ചത്. അമ്പത്തിരണ്ട് വയസായിരുന്നു. ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. വടകര പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വടകര ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി.

കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി വിദ്യാര്‍ഥിനിയ്ക്ക് ഗുരുതര പരിക്ക്

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി വിദ്യാര്‍ഥിനിയ്ക്ക് ഗുരുതര പരിക്ക്. മാരാമുറ്റം തെരുവിന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ രാവിലെ 9.30ഓടെയായിരുന്നു അപകടം. വിദ്യാര്‍ഥിനിയുടെ തലയ്ക്കാണ് പരിക്കേറ്റത്. കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് വിദ്യാര്‍ഥിനിയെ ആശുപത്രിയിലെത്തിച്ചത്. പെണ്‍കുട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. Updating..

കോഴിക്കോട് ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ചു. കോഴിക്കോട് കല്ലായില്‍ ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. ചെന്നൈ എഗ്മൂര്‍-മംഗലാപുരം എക്‌സ്പ്രസ് തട്ടിയാണ് മരണം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

നാദാപുരം റോഡ് റെയിൽവേ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി അപകടം; മുക്കാളി സ്വദേശിനിയായ വയോധിക മരിച്ചു

മുക്കാളി: നാദാപുരം റോഡ് റെയില്‍വേ സ്‌റ്റേഷന് സമീപം ട്രെയിന്‍ തട്ടി മുക്കാളി സ്വദേശിനിയായ വയോധിക മരിച്ചു. പീടികക്കണ്ടി സരളയാണ് മരിച്ചത്. അറുപത്തൊന്ന് വയസ്സായിരുന്നു. പരേതനായ പീടികക്കണ്ടി അച്യുതന്റെ ഭാര്യയാണ്. മക്കള്‍: അജീഷ്, വിജേഷ്, നിഷ, അപ്പു. മരുമക്കള്‍: ഷൈജു, അമ്പിളി, നിജീഷ. സംസ്‌കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് നടക്കും.

ഇരിങ്ങലില്‍ ട്രെയിനിടിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി

പയ്യോളി: ഇരിങ്ങലില്‍ ട്രെയിനിടിച്ച് മരിച്ച വയോധികന്‍ കൊയിലാണ്ടി സ്വദേശി. കുറുവങ്ങാട് കുറുങ്ങോട്ട് പരേതനായ കുഞ്ഞിരാമന്‍ നായരുടെ മകന്‍ ശങ്കരന്‍ നായര്‍ ആണ് മരിച്ചത്. ഞായറാഴ്ച മൂന്നുമണിയോടെയായിരുന്നു ഇരിങ്ങല്‍ റെയില്‍വേ ഗേറ്റിനും മൂരാട് പാലത്തിനും ഇടയിലുള്ള റെയില്‍വേ ട്രാക്കിന് അരികില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്തവിധം ചിന്നിച്ചിതറിയിരുന്നു. ധരിച്ച വസ്ത്രങ്ങള്‍, കയ്യിലുണ്ടായിരുന്ന ഊന്നുവടി, ബാഗിലുണ്ടായിരുന്ന മേല്‍വിലാസം

വടകര ചോറോട് ഗേറ്റിന് സമീപം യുവാവ് ട്രയിൻ തട്ടി മരിച്ച നിലയിൽ

വടകര:  യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ .വടകര ചോറോട് ഗേറ്റിന് സമീപത്താണ് യുവാവിനെ ട്രയിൽ തട്ടി മരിച്ച നിലയിൽ കണ്ടത്. [mid] ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് സംശയം. വടകര പോലീസ് സ്ഥലത്തെത്തി പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു . ശേഷം മൃതദേഹം വടകര ജില്ലാ