എസ്.എസ്.എൽ.സി പരീക്ഷയില്‍ ഉന്നത വിജയം നേടി വിദ്യാര്‍ത്ഥികള്‍; മണിക്കൂറുകൾക്കകം വീട്ടിലെത്തി വിജയികളെ അനുമോദിച്ച്‌ നാദാപുരം ഇയ്യംകോട് വാര്‍ഡ് മെമ്പര്‍


നാദാപുരം: എസ്എസ്എൽസിപരീക്ഷയില്‍ ഉന്നത വിജയം നേടിയ ഇയ്യകോട് രണ്ടാം വാര്‍ഡിലെ വിദ്യാര്‍ത്ഥികളെ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ വീട്ടിലെത്തി അനുമോദിച്ചു. വാര്‍ഡിലെ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയാണ് വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സി.കെ നാസർ വീട്ടിലെത്തി ഉപഹാരം നൽകി അനുമോദിച്ചത്.

പി.കെ മുബമ്മദ് ഹനാൻ, ഹിസാന ഫാത്തിമ, പി.കെ റിസ ഫാത്തിമ, മുഹമ്മദ് റാദിൻ, മർജാന നിസ ലിയാന ഷെറിൻ, ഫാത്തിമ മിർഷ, മുഹമ്മദ് റിഷാൻ എന്നീ വിദ്യാർത്ഥികളാണ് ഉന്നത വിജയം നേടിയത്‌.

ചടങ്ങിൽ എം.കെ അഷ്‌റഫ്, ഷഹീർ മുറിച്ചാണ്ടി, അബു ഹാജി കാപ്പാരോട്ട്, ടി.വി മുഹമ്മദ്‌, ഷഫീക് പറമ്പത്ത്, ഇ.കെ സഫ്‌വാൻ, പി.കെ മുഹമ്മദ്‌ റിഫാൻ, കെ.എം.സി തൻവീർ, എം നബ്ഹാൻ, കെ.പി സഹൂദ്, ജമാൽ കാരിയാടങ്കണ്ടി, പി.കെ സഫ്‌വാൻ, എം.ഹിശാം, കെ.കെ ഹഖീം എന്നിവർ പങ്കെടുത്തു.